വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി നിര്‍ണ്ണായക നീക്കം നടത്തി ഇംഗ്ലണ്ട്. മുന്‍ ന്യൂസീലന്‍ഡ് താരം ജീതന്‍ പട്ടേലിനെ സ്പിന്‍ ബൗളിങ് ഉപദേശകനായി നിയമിച്ചാണ് ഇംഗ്ലണ്ട് തന്ത്രം മെനയുന്നത്. മികച്ച സ്പിന്നര്‍മാരുടെ അഭാവം ഇംഗ്ലണ്ട് നിരയിലുണ്ടെന്നിരിക്കെ നിലവിലെ താരങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്കുയര്‍ത്തുകയാണ് പട്ടേലിന് മുന്നിലുള്ള വെല്ലുവിളി.
ആദില്‍ റഷീദാവും ഇംഗ്ലണ്ടിന്റെ പ്രധാന സ്പിന്‍ ആശ്രയം. അടുത്തയാഴ്ച പട്ടേല്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. ഇതൊരു തന്ത്രമാണ്. ഞാനൊരു ന്യൂസീലന്‍ഡ് കളിക്കാരനാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചു. അവര്‍ സന്തോഷത്തോടെ ഏറ്റെടുക്കാനാണ് പറഞ്ഞത്. ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ടീമില്‍ ഇങ്ങനെയൊരു അവസരം ലഭിക്കുന്നത് ഭാഗ്യമായാണ് കരുതുന്നത്.
സഞ്ജു വരുന്നു ടീം ഇന്ത്യയിലേക്ക്!!! ശിവം ദുബെയും... അടുത്ത പരമ്പരയില്‍ ടീമിനൊപ്പം?
കഴിവിന്റെ പരമാവതി നല്‍കുകയെന്നതാണ് ഇനി എന്റെ ലക്ഷ്യം-പട്ടേല്‍ പ്രതികരിച്ചു. നവംബര്‍ ഒന്നിനാണ് പരമ്പര ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് സ്പിന്‍നിരയെ ശക്തിപ്പെടുത്തുകയും പട്ടേലിന്റെ ദൗത്യമാണ്. 39കാരനായ ജീതന്‍ പട്ടേല്‍ ന്യൂസീലന്‍ഡിന് വേണ്ടി 24 ടെസ്റ്റില്‍ നിന്ന് 381 റണ്‍സും 65 വിക്കറ്റും 44 ഏകദിനത്തില്‍ നിന്ന് 95 റണ്‍സും 50 വിക്കറ്റും 10 ട്വന്റി20യില്‍ നിന്ന് ഒമ്പത് റണ്‍സും 13 വിക്കറ്റും നേടിയിട്ടുണ്ട്.