തിരിച്ചുവരും, കരുതിയിരുന്നോ; ഐപിഎല്‍ ഫ്‌ളോപ്പില്‍ കളിയാക്കിയവര്‍ക്ക് ഉനദ്കട്ടിന്റെ മറുപടി
ജയ്പൂര്‍: ഇത്തവണ ഐപിഎല്ലില്‍ നന്നായി അടിവാങ്ങിയ ബൗളര്‍മാരുടെ കൂട്ടത്തിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ജയ്‌ദേവ് ഉനദ്കട്ട്. 8 കോടി രൂപയിലധികം പ്രതിഫലം വാങ്ങിയശേഷം ടീമിനുവേണ്ടി കാര്യമായൊന്നും ചെയ്യാതെയാണ് ബൗളര്‍ ഒരു സീസണ്‍ കൂടി അവസാനിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ 11 കോടിയോളം രൂപ വാങ്ങിയിട്ടും പ്രതിഫലത്തിനൊത്ത് കളിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

ഐപിഎല്‍ ലീഗ് മത്സരങ്ങള്‍ അവസാനിച്ചതോടെ ഏറ്റവും കൂടുതല്‍ ട്രോളിങ്ങിന് ഇരയായതും ഉനദ്കട്ട് തന്നെ. ബാറ്റ്‌സ്മാന്മാരുടെ ചെണ്ടയായി മാറിയ ഉനദ്കട്ടിനെ ട്രോളാന്‍ സോഷ്യല്‍ മീഡിയയില്‍ മത്സരമാണ്. എന്നാല്‍, ട്രോളുകളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നാണ് താരത്തിന്റെ മറുപടി. ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും ഉനദ്കട്ട് തന്റെ ട്വിറ്ററിലൂടെ പറഞ്ഞു.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങിയാണ് ഉനദ്കട്ട് വീണ്ടും ലേലത്തില്‍ കോടികള്‍ കൊയ്തത്. എന്നാല്‍, 8.4 കോടിക്കുള്ള പ്രകടനമൊന്നും താരം നടത്തിയില്ലെന്നും മാത്രമല്ല, ചെറിയ തുകയ്ക്ക് ടീമിലെത്തിയ മറ്റുകളിക്കാര്‍ ഏറെ മികച്ചുനില്‍ക്കുകയും ചെയ്തു. ഇത്തവണ 14 മത്സരങ്ങള്‍ കളിച്ച രാജസ്ഥാന്‍ 11 പോയന്റുമായി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ശക്തമായി തിരിച്ചുവരാന്‍ കഴിവുണ്ടെന്ന് താന്‍ തെളിയിച്ചതാണെന്ന് ഉനദ്കട്ട് പറഞ്ഞു. ഓരോ വീഴ്ചയില്‍നിന്നും എഴുന്നേറ്റുവരാന്‍ തനിക്ക് കഴിയും. ഒരിക്കല്‍ക്കൂടി തനിക്ക് അതിന് സാധിക്കുമെന്നുറപ്പാണ്. വിമര്‍ശകരെ താന്‍ മുഖവിലയ്‌ക്കെടുക്കാറില്ല. പിഴവുകളില്‍നിന്നും ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുമെന്നും തിരിച്ചെത്തുമെന്നും ആരാധകര്‍ക്ക് ഉനദ്കട്ട് വാക്കുനല്‍കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications