വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കഴിഞ്ഞ സീസണില്‍ വമ്പന്‍ ഫ്‌ളോപ്പ്, ഈ സീസണില്‍ തിരിച്ചുവരവിനൊരുങ്ങി ഈ മൂന്നുപേര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മാര്‍ച്ച് 29ന് തുടക്കമാവുകയാണ്. അരയും തലയും മുറുക്കി കിരീടം ഉറപ്പിക്കാന്‍ ടീമുകള്‍ തയ്യാറെടുത്ത് കഴിഞ്ഞു. ആരാധകരും കുട്ടി ക്രിക്കറ്റിന്റെ ആവേശം ഏറ്റെടുക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. ഇത്തവണ പുത്തന്‍ ജഴ്‌സിയും ലോഗോയുമായി വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സജീവമായി രംഗത്തുണ്ട്. ഇടവേളയ്ക്ക് ശേഷം എം എസ് ധോണി പാഡണിയുന്നത് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിനുകൂടിയാണ് ഇത്തവണത്തെ ഐപിഎല്‍ വിരാമമിടുന്നത്. അവസാന സീസണില്‍ പ്രതീക്ഷയോടെ ടീമിലെത്തിച്ച് നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍ ഇത്തവണ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം...

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനദ്ഘട്ടിന്റെ അവസാന രണ്ട് സീസണിലെ പ്രകടനവും മോശമായിരുന്നു. രാജസ്ഥാന്‍ 2018ലെ ലേലത്തില്‍ 11.5കോടിക്കും കഴിഞ്ഞ സീസണില്‍ 8.4 കോടിക്കുമാണ് ഉനദ്ഘട്ടിനെ ടീമിലെത്തിച്ചത്. എന്നാല്‍ ലഭിച്ച തുകയുടെ നാലിലൊന്ന് പ്രകടനം പോലും പുറത്തെടുക്കാന്‍ താരത്തിനായില്ല. 2017 സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റസിനുവേണ്ടി 12 മത്സരത്തില്‍ നിന്ന് 24 വിക്കറ്റുമായി ആ സീസണിലെ ടോപ് വിക്കറ്റ് ടേക്കറായിരുന്നു ഫനദ്ഘട്ട്. എന്നാല്‍ 2018ല്‍ 15 മത്സരത്തില്‍ നിന്ന് 11 വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2019ല്‍ 11 മത്സരത്തില്‍ നിന്ന് 10 വിക്കറ്റും വീഴ്ത്തി. എന്നാല്‍ 10.66 എക്കോണമി റേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇത്തവണയും രാജസ്ഥാന്‍ ഉനദ്ഘട്ടിനെ ഒഴിവാക്കിയെങ്കിലും ലേലത്തില്‍ 3 കോടി രൂപയ്ക്ക് വീണ്ടും ടീമിലെടുത്തു. ഈ സീസണില്‍ താരം ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍. നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. എട്ട് മത്സരത്തില്‍ നിന്ന് 2.80 എക്കോണമിയില്‍ 55 വിക്കറ്റാണ് ഉനദ്ഘട്ട് വീഴ്ത്തിയത്.

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ ഭാവി വാഗ്ദാനമായി ഇതിനോടകം വിശേഷണം നേടിയ പൃഥ്വി ഷായ്ക്ക് അവസാന ഐപിഎല്‍ അത്ര മികച്ചതായിരുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃഥ്വി അരങ്ങേറ്റ സീസണില്‍ 27.22 ശരാശരിയില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 245 റണ്‍സാണ് നേടിയത്. കഴിഞ്ഞ സീസണില്‍ 16 മത്സരത്തില്‍ നിന്ന് 22.06 ശരാശരിയില്‍ 353 റണ്‍സാണ് യുവതാരത്തിന്റെ സമ്പാദ്യം. കൊല്‍ക്കത്തയ്‌ക്കെതിരേ 55 പന്തില്‍ നേടിയ 99 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലൊന്നും കാര്യമായി തിളങ്ങാന്‍ പൃഥ്വിക്കായില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തുന്ന പൃഥ്വിയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

കിവീസ് നായകനായ കെയ്ന്‍ വില്യംസണും അവസാന സീസണിലെ നിരാശപ്പെടുത്തി. സണ്‍റൈസേഴ്‌സ് ക്യാപ്റ്റനായിരുന്ന വില്യംസണ്‍ കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 22.28 ശരാശരിയില്‍ 156 റണ്‍സാണ് നേടിയത്. 2018 സീസണില്‍ 17 മത്സരത്തില്‍ നിന്ന് 52.50 ശരാശരിയില്‍ 735 റണ്‍സുമായി ഓറഞ്ച് ക്യാപ് വില്യംസണിനായിരുന്നു. എന്നാല്‍ തൊട്ടടുത്ത സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. കഴിഞ്ഞ സീസണില്‍ പരിക്ക് താരത്തെ അലട്ടിയിരുന്നു. നിലവില്‍ ദേശീയ ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന വില്യംസണ്‍ ഇത്തവണ ഫോം കണ്ടെത്തി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്ന് കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഇത്തവണ വില്യംസണെ നിലനിര്‍ത്തിയത്.

Story first published: Sunday, March 1, 2020, 8:46 [IST]
Other articles published on Mar 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X