For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉനദ്ഘട്ട് പോരാളിയെന്ന് പുജാര, ദേശീയ ടീമില്‍ തിരിച്ചെത്താന്‍ കൊതിക്കുന്നുവെന്ന് ഉനദ്ഘട്ട്

രാജ്‌കോട്ട്: ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്ര കിരീടം നേടിയതോടെ വാര്‍ത്തകളില്‍ നിറയുകയാണ് ജയദേവ് ഉനദ്ഘട്ട്. സൗരാഷ്ട്രയുടെ വര്‍ഷങ്ങളായുള്ള മോഹത്തെ പൂവണിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് നായകനും പേസ് ബൗളറുമായ ജയദേവ് ഉനദ്ഘട്ട് വഹിച്ചത്. സെമിയിലും ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചിരുന്നു. ഇതോടെ ഉനദ്ഘട്ടിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് വാര്‍ത്തകളും സജീവമാവുകയാണ്.

ഉനദ്ഘട്ട് പോരാളിയാണെന്നും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നും ചേതേശ്വര്‍ പുജാര അഭിപ്രായപ്പെട്ടു. ഈ സീസണ്‍ ജയദേവ് തന്റേതാക്കി മാറ്റി. ഒരു സീസണില്‍ 67 വിക്കറ്റ് നേടുക. ഇതിനെക്കാളും മികച്ച പ്രകടനം രഞ്ജിയില്‍ പുറത്തെടുക്കുക പ്രയാസകരമാകും. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് രഞ്ജി ട്രോഫിയിലെ പ്രകടനം നിര്‍ണ്ണായകമാവുമെന്നും പുജാര കൂട്ടിച്ചേര്‍ത്തു.

ഉനദ്ഘട്ട് പോരാളിയെന്ന് പുജാര, ദേശീയ ടീമില്‍ തിരിച്ചെത്താന്‍ കൊതിക്കുന്നുവെന്ന് ഉനദ്ഘട്ട്

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള തീവ്രശ്രമത്തിന്റെ ഫലമാണ് ഈ പ്രകടനമെന്നാണ് ഉനദ്ഘട്ട് പ്രതികരിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നതിനുവേണ്ടി പരിശ്രമിക്കുന്നതുപോലെ മറ്റൊന്നിനുവേണ്ടിയും ശ്രമിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ ശാരീരികമായി പരിക്കേല്‍ക്കാതെ ഈ സീസണ്‍ അവസാനിപ്പിക്കാന്‍ സാധിച്ചത് കടുത്ത വെല്ലുവിളിയാണ്. എല്ലാ മത്സരത്തിലും കുറെ ഓവര്‍ ചെയ്യുന്ന ഫാസ്റ്റ് ബൗളറെന്ന നിലയില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഭാഗ്യം ഒപ്പം നിന്നു — ഉനദ്ഘട്ട് പറഞ്ഞു. ഇനിയും ഏറെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഇതൊരു പുതിയ തുടക്കം മാത്രമാണ്. രഞ്ജി ട്രോഫി കിരീടം നേടിയതോടെ നിലവിലെ ഏറ്റവും സന്തോഷവാനായ ക്യാപ്റ്റന്‍ ഞാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ ഏഴ് വിക്കറ്റ് പ്രകടനമടക്കം 10 വിക്കറ്റും ഫൈനലില്‍ ബംഗാളിനെതിരേ രണ്ട് വിക്കറ്റും ഉനദ്ഘട്ട് വീഴ്ത്തിയിരുന്നു. സെമി ഫൈനലിലെ 10 വിക്കറ്റ് പ്രകടനത്തോടെ 21 വര്‍ഷത്തെ രഞ്ജി ട്രോഫി റെക്കോഡും ഉനദ്ഘട്ട് തിരുത്തിയിരുന്നു. രഞ്ജി ട്രോഫിയുടെ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് താരം സ്വന്തം പേരിലാക്കിയത്. 1998-99 സീസണില്‍ കര്‍ണാടകയുടെ ദോഡ ഗണേഷ് നേടിയ 62 വിക്കറ്റിന്റെ റെക്കോഡാണ് പഴങ്കഥയായത്.

28കാരനായ താരം 2010ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലൂടെയായുരുന്നു വരവ്. 2013ല്‍ ഏകദിനത്തിലും 2016ലും ടി20യിലും ഉനദ്ഘട്ട് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞെങ്കിലും ഒന്നിലും ശോഭിക്കാനായില്ല. ഇതോടെ 2016ന് ശേഷം താരത്തിന് ദേശീയ ടീമില്‍ ഇടം കണ്ടെത്താനായില്ല.

ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റസിനൊപ്പം പര്‍പ്പിള്‍ ക്യാപ്പ് അണിഞ്ഞിട്ടുണ്ടെങ്കിലും അവസാന രണ്ട് സീസണിലും താരം നിരാശപ്പെടുത്തി. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ്. ദേശീയ ജഴ്‌സിയില്‍ എട്ട് ഏകദിന വിക്കറ്റും 14 ടി20 വിക്കറ്റുമാണ് ഉനദ്ഘട്ടിന്റെ പേരിലുള്ളത്. 73 ഐപിഎല്ലില്‍ നിന്ന് 77 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

Story first published: Saturday, March 14, 2020, 18:43 [IST]
Other articles published on Mar 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+