ഐപിഎല്‍; ഒറ്റ കളിയില്‍ ഉനദ്കട്ടിന് ലഭിക്കുക 60 ലക്ഷം രൂപ; വമ്പന്‍ പരാജയമാകുമോ?

മുംബൈ: ജയദീപ് ഉനദ്കട്ട് എന്ന ഇന്ത്യന്‍ ബൗളര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര പരിചിതനല്ല. എന്നാല്‍, വരാനിരിക്കുന്ന ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബൗളര്‍മാരില്‍ രണ്ടാമനാണ് ഈ ഇരുപത്തിയാറുകാരന്‍. 11 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ഉനദ്കട്ടിന് ഒറ്റ കളിക്ക് ലഭിക്കുക 60 ലക്ഷത്തോളം രൂപയാണ്.
കോടികള്‍ വാരിയെറിഞ്ഞ് ഒടുവില്‍ പരാജയമായ ഒട്ടേറെ കളിക്കാര്‍ ഐപിഎല്ലില്‍ ഉണ്ട്. അത്തരമൊരു പേരുദോഷം ഈ യുവതാരത്തിനും ലഭിക്കുമോ എന്ന് കണ്ടറിയേണ്ടിവരും. കാരണം, അടുത്തിടെ ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര മത്സരത്തില്‍ ഉനദ്കട്ടിന്റെ പ്രകടനം ശരാശരി മാത്രമാണ്.

കേവലം 19 വയസ് മാത്രം പ്രായമുള്ള ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു ഉനദ്കട്ട്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ആദ്യ കളി. ഇന്ത്യയ്ക്കായി ഇതുവരെ ഒരു ടെസ്റ്റിലും, 7 ഏകദിനത്തിലും, 10 ടി20യിലും കളിച്ചെങ്കിലും സ്ഥിരതയാര്‍ന്ന മികവു പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
പിന്നെ എന്തിനാണ് ഉനദ്കട്ടിനെ ഇത്രയും കോടികളെറിഞ്ഞ് രാജസ്ഥാന്‍ സ്വന്തമാക്കിയത്?. കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം തന്നെയാകും കാരണം. 24 വിക്കറ്റുകള്‍ നേടിയ ഗുജറാത്ത് താരം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. യോര്‍ക്കറുകളും സ്ലോ ബോളുകളുമാണ് പ്രധാന ആയുധം. അവസാന ഓവറുകളില്‍ റണ്‍നിരക്ക് നിയന്ത്രിക്കാന്‍ ഉനദ്കട്ടിന് കഴിയുന്നുണ്ട്. ഇതുതന്നെയാകണം രാജസ്ഥാന്‍ റോയല്‍സ് കണക്കുകൂട്ടിയതും. മൂന്നോ നാലോ മത്സരങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ ബൗളര്‍ക്കുവേണ്ടി മുടക്കിയ തുക ടീമിന് തിരിച്ചുകിട്ടുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications