ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പരമ്പരയ്ക്ക് പരിഗണിച്ചില്ല; നിരാശ പങ്കുവെച്ച് ജയദേവ് ഉനദ്ഘട്ട്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളറാണ് ജയദേവ് ഉനദ്ഘട്ട്. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള ഉനദ്ഘട്ട് ഇന്ത്യന്‍ ടീമിന്റെയും ഭാഗമായിട്ടുള്ള താരമാണ്. ഇടം കൈയന്‍ പേസറെന്ന നിലയില്‍ വളരെ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും സ്ഥിരത കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതില്‍ ഉനദ്ഘട്ട് പരാജയപ്പെട്ടു. ഇപ്പോഴും ഇന്ത്യന്‍ നിരയില്‍ മികച്ചൊരു ഇടം കൈയന്‍ പേസറുടെ അഭാവമുണ്ട്.

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ടീമില്‍ ഇടം നല്‍കാത്തതിന്റെ നിരാശ തുറന്ന് പറഞ്ഞിരിക്കുകയാണ് ജയദേവ് ഉനദ്ഘട്ട്. സൗരാഷ്ട്രക്കായി ആഭ്യന്തര മത്സരത്തില്‍ മിന്നും പ്രകടനം നടത്തുന്ന താരം 2019-20 സീസണില്‍ 10 മത്സരത്തില്‍ നിന്ന് 67 വിക്കറ്റാണ് വീഴ്ത്തിയത്. 2021ലെ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഉനദ്ഘട്ടിന് സാധിച്ചിരുന്നു.

ജയദേവ് ഉനദ്ഘട്ട്
'ഏറ്റവും മികച്ച ഫോമിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് ഞാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നു. അവസരങ്ങള്‍ കുറച്ച് മാത്രമെ ലഭിക്കു. ടീമിലേക്ക് പരിഗണിക്കാത്തതില്‍ തീര്‍ച്ചയായും നിരാശയുണ്ട്. എന്നാല്‍ ഞാന്‍ ചെയ്യുന്നതെന്താണോ അത് തുടരുക തന്നെ ചെയ്യും. എന്റെ നിലവിലെ ഫോമിനെ വെറുതെ അങ്ങ് വിട്ടുകളയുകയില്ല. നിലവിലെ ഫോം നിലനിര്‍ത്തി സ്വയം ആത്മവിശ്വാസത്തോടെ മുന്നേറുക എളുപ്പമല്ല. രഞ്ജി ട്രോഫിയിലെ കൂടുതല്‍ വിക്കറ്റുള്ള ബൗളര്‍ ഞാനാണെന്നത് സത്യമാണ്. എന്നാല്‍ അതിന് ശേഷം പിന്നീടൊന്നും സംഭവിച്ചില്ല'-ഉനദ്ഘട്ട് സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു.

'ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിരനവധി താരങ്ങള്‍ക്ക് പരിക്കേറ്റു. ഇത് ദൗര്‍ഭാഗ്യകരമാണ്. 2020ലെ ടി20യില്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നിലവിലെ ഫോം അവര്‍ പരിഗണിച്ചതോടെ എനിക്ക് അവസരം ലഭിച്ചില്ല. എന്നാല്‍ ഐപിഎല്‍ ടി20യും ടെസ്റ്റ് മറ്റൊരു ഫോര്‍മാറ്റുമാണ്. നിലവിലെ ഫോം മാത്രമാണ് ടീം തിരഞ്ഞെടുപ്പിന് ഇപ്പോള്‍ പരിഗണിക്കുന്നത്.

ഇതിന് ശേഷം അധികം മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ രഞ്ജി ട്രോഫിയുമില്ല. ഇംഗ്ലണ്ട് പരമ്പരയില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. എന്നാല്‍ അവസരം ലഭിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഇപ്പോഴും ഞാന്‍ സ്വയം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും'-ഉനദ്ഘട്ട് കൂട്ടിച്ചേര്‍ത്തു.

2010ല്‍ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. അന്ന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഏഴ് ഏകദിനത്തില്‍ നിന്ന് എട്ട് വിക്കറ്റും 10 ടി20യില്‍ നിന്ന് 14 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 84 ഐപിഎല്ലില്‍ നിന്നായി 85 വിക്കറ്റ് താരം വീഴ്ത്തിയിട്ടുണ്ടെങ്കിലും 8.73 എന്ന മോശം ഇക്കോണമി റേറ്റാണ് ദേശീയ ടീമിലെ സ്ഥാനം നിഷേധിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications