Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയവര്‍ധനയുടെ പരസ്യമായ വഴക്കുപറയല്‍ ഹാര്‍ദിക്കിനെ നേര്‍വഴിക്ക് നയിച്ചു; തന്ത്രമായിരുന്നോ?

മുംബൈ: തുടര്‍ തോല്‍വികള്‍ക്കുശേഷം മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയതോടെ ആശ്വാസമാകുന്നത് കോച്ച് ജയവര്‍ധനെയ്ക്കാണ്. കോടികള്‍ ചെലവഴിച്ച് വാങ്ങിയ താരങ്ങള്‍ മൈതാനത്ത് വേണ്ടവിധം പ്രകടനം നടത്തിയില്ലെങ്കില്‍ അത് പരിശീലകന്റെ കഴിവുകേടുകൂടിയായി വിലയിരുത്തപ്പെടും. താരങ്ങളെ ലേലത്തിലെടുക്കുന്നതിലുള്ള കഴിവില്ലായ്മയാണിതെന്നും വിമര്‍ശനം ഉയരും.

എന്തായാലും, ഐപിഎല്ലിന്റെ പുതിയ സീസണ്‍ പാതിവഴി പിന്നിടുമ്പോഴെങ്കിലും മുംബൈ തിരിച്ചെത്തിയതില്‍ കോച്ചിന് ആശ്വസിക്കാം. ദിവസങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ യുവതാരം ഹാര്‍ദിക് പാണ്ഡ്യയെ ജയവര്‍ധനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ പോലുള്ള താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നായിരുന്നു കോച്ചിന്റെ വിമര്‍ശനം.

mahela

പരസ്യമായ വഴക്കുപറയല്‍ കുറിക്കുകൊണ്ടുവെന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞദിവസം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ടീം ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് ആയത് പാണ്ഡ്യയാണ്. രണ്ട് വിക്കറ്റെടുക്കുകയും, 20 പന്തില്‍ 35 റണ്‍സെടിക്കുകയും ചെയ്ത പാണ്ഡ്യ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ജയവര്‍ധനെയ്ക്ക് വേണമെങ്കില്‍ പാണ്ഡ്യയെ ഡ്രസ്സിങ് റൂമില്‍നിന്നും രഹസ്യമായി ശാസിക്കാമായിരുന്നു. എന്നാല്‍, അതു ചെയ്യാതെ പരസ്യമായ വിമര്‍ശനവുമായി എത്തിയത് താരത്തെ പ്രകോപിതനാക്കി മികച്ച കളി പുറത്തെടുക്കാന്‍ വേണ്ടിയായിരുന്നെന്നാണ് സൂചന. കോച്ചിന്റെ പരസ്യമായ വിമര്‍ശനം ഏറ്റെടുത്ത് ഹാര്‍ദിക് തന്റെ സ്വതസിദ്ധമായ കളി പുറത്തെടുത്തതോടെ ടീമിലെ മറ്റുള്ളവര്‍ക്കും അതൊരു പ്രചോദനമായിട്ടുണ്ട്.

Story first published: Monday, May 7, 2018, 17:45 [IST]
Other articles published on May 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+