Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഹേള ജയവര്‍ധന ഇംഗ്ലണ്ട് ടീമില്‍? എന്താണ് കാര്യം?

കൊളംബോ: ശ്രീലങ്കയുടെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മഹേള ജയവര്‍ധനെ ഇനി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ജയവര്‍ധനെ കളിക്കാരനായിട്ടല്ല ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുന്നത്, ബാറ്റിംഗ് കണ്‍സല്‍ട്ടന്റ് ആയിട്ടാണ്. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ വരുന്ന പാകിസ്താനെതിരായ പര്യടനം മുതല്‍ ജയവര്‍ധനെ ഇംഗ്ലണ്ട് ടീമിനൊപ്പം ഉണ്ടാകും.

യു എ ഇയിലാണ് പാകിസ്താനെതിരായ ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് കളികള്‍. അടുത്ത വര്‍ഷം ട്വന്റി - 20 ലോകകപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ഉപദേശകനായി ജയവര്‍ധനെയുടെ സഹായം തേടുന്നത്. സ്പിന്നിന് അനുകൂലമായ ഏഷ്യന്‍ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് വീശണം എന്ന കാര്യത്തില്‍ ഇംഗ്ലീഷ് കളിക്കാരെ സഹായിക്കാന്‍ ജയയ്ക്ക് കഴിയും.

mahela-jayawardene

ലോകകപ്പിന് പിന്നാലെ ഇന്ത്യ, ബംഗ്ലാദേശ് പര്യടനങ്ങളും ഇംഗ്ലണ്ടിന്റെ പട്ടികയിലുണ്ട്. ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിനിടെ ഇംഗ്ലണ്ട് കോച്ചും അസിസ്റ്റന്റ് കോച്ചും ജയവര്‍ധനെയുമായി അടുത്ത ബന്ധം സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2015 ലോകകപ്പിന് ശേഷമാണ് ജയവര്‍ധനെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലായിരിക്കും ജയയുടെ നിയമനം എന്നും അറിയുന്നു.

സമീപകാല ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് മഹേള ജയവര്‍ധനെ. ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തില്‍ പരം റണ്‍സടിച്ചിട്ടുള്ള അപൂര്‍വ്വം കളിക്കാരുടെ പട്ടികയിലാണ് ജയയുടെ സ്ഥാനം. ടെസ്്റ്റില്‍ 34 ഉം ഏകദിനത്തില്‍ 19 ഉം സെഞ്ചുറികളും ജയവര്‍ധനെയുടെ പേരിലുണ്ട്.

Story first published: Thursday, August 6, 2015, 15:41 [IST]
Other articles published on Aug 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+