T20 World Cup: ധോണിയെ എങ്ങനെ സമ്മതിപ്പിച്ചു? ജയ് ഷായുടെ മാസ്റ്റര്‍പ്ലാന്‍, എങ്ങനെയെന്നറിയാം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സാന്നിധ്യമായിരുന്നു. ടീമിന്റെ ഉപദേഷ്ടാവായി ധോണിയും ലോകകപ്പില്‍ ഒപ്പം കാണുമെന്ന് ബിസിസിഐ അറിയിച്ചപ്പോള്‍ അത് ശരിക്കും സര്‍പ്രൈസ് തന്നെയായിരുന്നു. കാരണം ഇങ്ങനെയൊരു നീക്കം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇതിനു പിന്നില്‍ ഒരാളുടെ മാത്രം മിടുക്കാണെന്നതാണ് യാഥാര്‍ഥ്യം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതിനു ചരടുവലിച്ചത്.

ക്രിക്കറ്റ് പ്രേമികള്‍ക്കും മുന്‍ താരങ്ങളും മാത്രമല്ല ബിസിസിഐയിലെ മറ്റു അംഗങ്ങളെപ്പോലും അമ്പരപ്പിച്ചുവെന്നാണ് അണിയറയിലെ സംസാരം. കാരണം ടീം പ്രഖ്യാപനത്തിനു മുമ്പാണ് മറ്റു അംഗങ്ങളെല്ലാം ഇതേക്കുറിച്ച് അറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 ധോണിയുടെ വരവ് അറിയില്ലായിരുന്നു

ധോണിയുടെ വരവ് അറിയില്ലായിരുന്നു

ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി ധോണി വരുന്നതിനെക്കുറിച്ച് തങ്ങള്‍ക്കു ഒരു ഐഡിയയും ഇല്ലായിരുന്നുവെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി. ധോണിയെ ഉള്‍പ്പെടുത്തിയത് ശരിക്കും സര്‍പ്രൈസായിരുന്നു. ഞാന്‍ പിന്നീട് സെക്രട്ടറിയുമായി സംസാരിക്കുകയും നീക്കത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. ഡ്രസിങ് റൂമില്‍ ധോണിയുടെ സാന്നിധ്യം ടീമില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇതു യാഥാര്‍ഥ്യമാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ജയ് ഷായ്ക്കു അര്‍ഹതപ്പെട്ടതാണെന്നും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ താരങ്ങള്‍ക്കും ആശ്ചര്യം

ഇന്ത്യന്‍ താരങ്ങള്‍ക്കും ആശ്ചര്യം

ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളും ധോണി ഉപദേശകനായെത്തിയത് സര്‍പ്രൈസായിരിക്കുകയാണ്. ഇതു വലിയ സര്‍പ്രൈസ് തന്നെയാണ്, ഏറെ സന്തോഷം തോന്നുന്നു.

ഒരിക്കല്‍ക്കൂടി ധോണിയെ ഞങ്ങള്‍ക്കു ഡ്രസിങ് റൂമില്‍ ലഭിച്ചിരിക്കുകയാണ്. ഇതു ശരിക്കും സ്വപ്‌നത്തിലു തുല്യമാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത്, ശാന്തത, സാന്നിധ്യം എന്നിവയെല്ലാം നിര്‍ണായക മല്‍സരങ്ങളിലും സാഹചര്യങ്ങളിലും ലോകകപ്പില്‍ ടീമിനെ സഹായിക്കുമെന്നും ഇന്ത്യന്‍ ടീമിലെ ഒരു താരം പ്രതികരിച്ചു.

 ധോണിയുമായി നേരില്‍ സംസാരിച്ചു

ധോണിയുമായി നേരില്‍ സംസാരിച്ചു

ടി20 ലോകകപ്പ് ട്രോഫി പുറത്തിറക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് അടുത്തിടെ ജയ് ഷാ യുഎഇയില്‍ വന്നിരുന്നു. ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ ധോണിയും ദുബായിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ജയ് ഷാ ധോണിയെ നേരില്‍ക്കണ്ട് ലോകകപ്പ് പ്ലാനിങിനെക്കുറിച്ച് സംസാരിച്ചത്. ടീമിന്റെ ഉപദേശകനായി ഒപ്പം വേണമെന്ന് ഷാ അഭ്യര്‍ഥിക്കുകയും ചെയ്തു.

ഈ ഓഫര്‍ സ്വാഗതം ചെയ്ത ധോണി ഇക്കാര്യം കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് എന്നിവരുമായി ചര്‍ച്ച ചെയ്തിരുന്നോയെന്നു തിരക്കുകയുമായിരുന്നു. ധോണി സമ്മതം മൂളിയാല്‍ സംസാരിക്കാമെന്നായിരുന്നു ജയ് ഷാ നല്‍കിയ മറുപടി. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ശാസ്ത്രി, കോലി എന്നിവരും അനുകൂലിച്ചതോടെ ധോണിയുടെ വരവ് യാഥാര്‍ഥ്യമാവുകയായിരുന്നു. ഇക്കാര്യം ടീം പ്രഖ്യാപനവേളയില്‍ ജയ് ഷാ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

 സ്ഥിരം റോളാവുമോ?

സ്ഥിരം റോളാവുമോ?

ടി20 ലോകകപ്പിനു ശേഷം മുഖ്യ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കാനിരിക്കെ ധോണിയെ ഉപദേശകനായി കൊണ്ടു വന്നത് ഭാവിയില്‍ സ്ഥിരം പരിശീലകനാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്നും സംസാരമുണ്ട്. എന്നാല്‍ നിലവില്‍ അങ്ങനെയൊരു പ്ലാന്‍ ബിസിസിഐയ്ക്കില്ല. ഇതു ടി20 ലോകകപ്പിനു വേണ്ടി മാത്രമുള്ള ക്രമീകരണമാണ്. എന്നാല്‍ ലോകകപ്പ് പോലെയുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ ഭാവിയിലും ധോണിയെ ഉപദേശകനായി കൊണ്ടു വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അടുത്ത വര്‍ഷവും ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. കൂടാതെ 2023ല്‍ ഇന്ത്യ ഏകദിന ലോകകപ്പിനു ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കു മൂന്നു ഐസിസി ട്രോഫികള്‍ നേടിത്തന്ന ക്യാപ്റ്റനാണ് ധോണി. ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം കൈവരിച്ച ഏക നായകനും അദ്ദേഹമാണ്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 8 - October 20 2021, 07:30 PM
ശ്രീലങ്ക
അയർലൻഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, September 9, 2021, 14:11 [IST]
Other articles published on Sep 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X