IPL 2021: ഇവര്‍ സിഎസ്‌കെയിലേക്ക്? വെടിക്കെട്ട് ഓപ്പണര്‍ മുതല്‍ കിവീസിന്റെ 'ഇന്ത്യന്‍' സ്പിന്നര്‍ വരെ

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി പ്ലേഓഫില്‍ പോലുമെത്താനാവാതെ നാണംകെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് വരാനിരിക്കുന്ന സീസണില്‍ ടീമില്‍ ചില അഴിച്ചു പണികള്‍ നടത്തിയേക്കും. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന പലരെയും സിഎസ്‌കെ ഒഴിവാക്കുമെന്നാണ് സൂചന. പകരം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ മികച്ച കളിക്കാരെ കൊണ്ടു വരാനായിരിക്കും സിഎസ്‌കെയുടെ ശ്രമം.

യുവതാരങ്ങളേക്കാള്‍ പരിചയസമ്പന്നരായ അന്താരാഷ്ട്ര താരങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുന്ന രീതിയാണ് സിഎസ്‌കെ പിന്തുടരുന്നത്. അടുത്ത ലേലത്തിലും സിഎസ്‌കെ ഇത് ആവര്‍ത്തിക്കുമോയെന്നാണ് അറിയാനുള്ളത്. ലേലത്തില്‍ സിഎസ്‌കെ നോട്ടമിടാന്‍ സാധ്യതയുള്ള ചില കളിക്കാര്‍ ആരൊക്കെയാവും എന്നു നോക്കാം.

ജാസണ്‍ റോയ് (ഇംഗ്ലണ്ട്)

ജാസണ്‍ റോയ് (ഇംഗ്ലണ്ട്)

ഷെയ്ന്‍ വാട്‌സണ്‍ വിരമിച്ചതോടെ മികച്ചൊരു വിദേശ ഓപ്പണറെ സിഎസ്‌കെയ്ക്കു ആവശ്യമുണ്ട്. ഈ റോളിലേക്കു ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയെ അവര്‍ കൊണ്ടു വന്നേക്കും. കഴിഞ്ഞ സീസണിലെ അവസാന റൗണ്ട് മല്‍സരങ്ങളില്‍ യുവതാരം റുതുരാജ് ഗെയ്ക്വാദ് തുടരെ മൂന്നു ഫിഫ്റ്റികളുമായി മിന്നിയിരുന്നു. റുതുരാജിന്റെ ബാറ്റിങ് പങ്കാളിയായി റോയിയെ സിഎസ്‌കെ നോട്ടമിടാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു റോയ്. പക്ഷെ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. വരാനിരിക്കുന്ന ലേലത്തില്‍ ഇടം പിടിച്ചാല്‍ റോയിയെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും.

ഇഷ് സോധി (ന്യൂസിലാന്‍ഡ്)

ഇഷ് സോധി (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ലെഗ് സ്പിന്നര്‍ ഇഷ് സോധിയാവാം സിഎസ്‌കെ നോട്ടമിടുന്ന മറ്റൊരു താരം. ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ ലേലത്തിനു മുമ്പ് സിഎഎസ്‌കെ ഒഴിവാക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ പകരക്കാരനായി മറ്റൊരു പരിചയസമ്പന്നനായ സോധിക്കായി സിഎസ്‌കെ നീക്കം നടത്തിയേക്കും.

എട്ടില്‍ താഴെ ഇക്കോണമി റേറ്റില്‍ 162 ടി20കളില്‍ നിന്നും 175 വിക്കറ്റുകള്‍ സോധി വീഴ്ത്തിയിട്ടുണ്ട്. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയം സ്പിന്‍ ബൗളിങിന് ഏറെ പേരുകേട്ടതാണ്. ഈ ഗ്രൗണ്ടില്‍ സോധിക്കു മികച്ച പ്രകടനം നടത്താനുമാവും. നേരത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ താരമായിരുന്നു അദ്ദേഹം.

ക്രിസ് വോക്‌സ് (ഇംഗ്ലണ്ട്)

ക്രിസ് വോക്‌സ് (ഇംഗ്ലണ്ട്)

ന്യൂ ബോള്‍ ബൗളറും മികച്ച ബാറ്റ്‌സ്മാനുമായ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സാണ് സിഎസ്‌കെയുടെ ശ്രദ്ധ പിടിച്ചുപറ്റാനിടയുള്ള മറ്റൊരു താരം ടി20യില്‍ 136.10 സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്. കംപ്ലീറ്റ് പാക്കേജ് കൂടിയായ വോക്‌സിന് പ്ലെയിങ് ഇലവനിലെ രണ്ടു താരങ്ങളുടെ വരെ അഭാവം നികത്താനുള്ള ശേഷിയുണ്ട്. ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ ഏറ്റവുമധികം താല്‍പ്പര്യം കാണിക്കാനിടയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം വോക്‌സുണ്ടായിരുന്നെങ്കിലും ടൂര്‍ണമെന്റിനു മുമ്പ് വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് പിന്‍മാറുകയായിരുന്നു. 111 ടി20കൡ നിന്നും 803 റണ്‍സും 121 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2018ലെ ലേലത്തില്‍ സിഎസ്‌കെ 7.2 കോടി രൂപ വോക്‌സിനു സിഎസ്‌കെ ഓഫര്‍ ചെയ്തിരുന്നെങ്കിലും 7.4 കോടി രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തട്ടിയെടുക്കുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, January 16, 2021, 18:15 [IST]
Other articles published on Jan 16, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X