Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസ് ടീമിലെ 'യുവതുര്‍ക്കി', ബ്രയാന്‍ ലാറയെ പിന്നിലാക്കി ജേസണ്‍ ഹോള്‍ഡര്‍

ഒരു കാലത്ത് ക്രിക്കറ്റിലെ സര്‍വപ്രതാപിയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ടീം. ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്മാര്‍. തുടര്‍ച്ചയായി 15 വര്‍ഷം തോല്‍വിയറിയാതെയാണ് വെസ്റ്റ് ഇന്‍ഡീസ് സംഘം ടെസ്റ്റില്‍ വിരാജിച്ചത്. 1995 വരെ തുടര്‍ച്ചയായി 29 ടെസ്റ്റ് പരമ്പരകളില്‍ തോല്‍ക്കാതെ ടീം തലയുയര്‍ത്തി നിന്നു. പക്ഷെ രണ്ടര പതിറ്റാണ്ടു പിന്നിടുമ്പോള്‍ പഴയ പ്രൗഢപ്രതാപം ടീമിന് നഷ്ടമായി.

വിജയ നായകന്മാർ

എണ്‍പതുകളില്‍ രണ്ടു ഇതിഹാസ നായകന്മാരാണ് വെസ്റ്റ് ഇന്‍ഡീസിനെ ലോകക്രിക്കറ്റിനെ നെറുകെയില്‍ ചെന്നെത്തിച്ചത്. ആരെന്ന് സംശയമുണ്ടോ? ക്ലൈവ് ലോയ്ഡസും വിവിയന്‍ റിച്ചാര്‍ഡ്‌സുംതന്നെ. ലോയ്ഡിന് കീഴില്‍ 74 ടെസ്റ്റുകളാണ് വിന്‍ഡീസ് കളിച്ചിരിക്കുന്നത്. ഇതില്‍ 36 മത്സരങ്ങള്‍ ടീം ജയിച്ചു. 12 മത്സരങ്ങള്‍ തോറ്റു. നിലവില്‍ വിന്‍ഡീസിന്റെ വിജയ നായകന്മാരില്‍ ക്ലൈവ് ലോയ്ഡാണ് പ്രഥമന്‍.

പട്ടിക ഇങ്ങനെ

വിവിയന്‍ റിച്ചാര്‍ഡ്‌സും ഒട്ടും മോശമല്ല. 50 ടെസ്റ്റുകളില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് വിന്‍ഡീസിനെ നയിച്ചിട്ടുണ്ട്. ഇതില്‍ 27 മത്സരങ്ങള്‍ ടീം ജയിച്ചു. എട്ടു മത്സരങ്ങള്‍ തോറ്റു. വിവിയന്‍ റിച്ചാര്‍ഡ്‌സിനാണ് വിജയശതമാനം കൂടുതലെങ്കിലും ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ ഇദ്ദേഹം ലോയ്ഡിന് പിന്നില്‍ നില്‍ക്കും. റിച്ചി റിച്ചാര്‍ഡ്‌സണാണ് ഈ പട്ടികയിലെ മൂന്നാമന്‍. 24 ടെസ്റ്റുകളില്‍ നായകനായിരുന്ന റിച്ചി റിച്ചാര്‍ഡ്‌സണ്‍ 11 തവണ ടീമിന് ജയം സമ്മാനിച്ചിട്ടുണ്ട്.

താളം കണ്ടെത്തുന്നു

എന്നാല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് റിച്ചാര്‍ഡ്‌സണ്‍ ഒറ്റയ്ക്കല്ല. നിലവിലെ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറും വിജയ നായകന്മാരുടെ നിരയില്‍ കടന്നുവന്നിരിക്കുകയാണ്. ഞായറാഴ്ച്ച സൗതാംപ്ടണില്‍ വിന്‍ഡീസ് പൊരുതിക്കുറിച്ച ജയം ഹോള്‍ഡറുടെ തൊപ്പിയില്‍ പുതിയ പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുന്നു.

33 ടെസ്റ്റുകളില്‍ വിന്‍ഡീസിനെ നയിച്ച ഹോള്‍ഡറുടെ 11 -മത്തെ ജയമാണ് കഴിഞ്ഞ ദിവസത്തേത്. ചെറു പ്രായത്തിലെ ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഹോള്‍ഡര്‍ വിന്‍ഡീസിന് ടീമിന്റെ താളം പതിയെ വീണ്ടെടുക്കുകയാണ്.

ഹോൾഡറുടെ പ്രകടനം

തുടക്കകാലത്ത് വമ്പന്‍ തോല്‍വിഭാരങ്ങള്‍ ഹോള്‍ഡര്‍ക്ക് ഏല്‍ക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ ചിത്രം മാറിവരുന്നു. ഇംഗ്ലീഷ് പടയ്ക്ക് എതിരായ ജയത്തോടെ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് ജേസണ്‍ ഹോള്‍ഡര്‍ പിന്നിലാക്കിയത്. ക്യാപ്റ്റനായിരിക്കെ 47 ടെസ്റ്റുകളില്‍ നിന്നും 10 ജയങ്ങളാണ് ലാറയുടെ പേരില്‍. ഹോള്‍ഡറാകട്ടെ 11 ജയം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

റെക്കോർഡുകൾ

സൗതാംപ്ടണ്‍ ടെസ്റ്റില്‍ മറ്റൊരു ചേസിങ് റെക്കോര്‍ഡും വിന്‍ഡീസ് മുറുക്കെപ്പിടിച്ചത് കാണാം. തുടര്‍ച്ചയായി 61 -മത്തെ തവണയാണ് വെസ്റ്റ് ഇന്‍ഡീസ് ടീം 200 റണ്‍സിന് താഴെയുള്ള വിജയലക്ഷ്യം നാലാം ഇന്നിങ്‌സില്‍ തോല്‍ക്കാതെ പിന്തുടരുന്നത്. ഇതില്‍ 55 തവണ ടീം ജയിച്ചു; ആറു തവണ മത്സരം സമനിലയിലായി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലീഷ് മണ്ണില്‍ പരമ്പരയിലെ ആദ്യ മത്സരം ജയിക്കുന്നതെന്ന പ്രത്യേകതയും സൗതാംപ്ടണിലെ ജയത്തിനുണ്ട്.

Story first published: Tuesday, July 14, 2020, 9:30 [IST]
Other articles published on Jul 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+