For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമംഗങ്ങളെ വിളിച്ചിട്ട് കിട്ടുന്നില്ല, വിസ്സി ട്രോഫിയില്‍ നിന്നും ജമ്മു കശ്മീര്‍ പിന്മാറി

ശ്രീനഗര്‍: വിശാഖപ്പട്ടണത്തു നടക്കാനിരിക്കുന്ന വിസ്സി ട്രോഫിയില്‍ നിന്നും ജമ്മു കശ്മീര്‍ പിന്മാറുന്നു. ടീമംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറാനുള്ള ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം.

കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ ടീം നായകന്‍ പര്‍വേസ് റസൂലടക്കമുള്ള താരങ്ങളുമായി ബന്ധപ്പെടാന്‍ ക്രിക്കറ്റ് അസോസിയേഷന് യാതൊരു നിര്‍വാഹവുമില്ല. ഭരണഘടനയുടെ 370 ആം അനുച്ഛേദനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ജമ്മു കശ്മീരില്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്.

ക്രിക്കറ്റ്

നിലവില്‍ താരങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് ക്രിക്കറ്റ് അസോസിയേഷന്റെ പക്കലുള്ളത്. പലര്‍ക്കും ലാന്‍ഡ് ലൈന്‍ നമ്പറില്ല. ഏതാനും ചില താരങ്ങളുമായി മാത്രമേ ലാന്‍ഡ് ലൈനില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞുള്ളൂ. താഴ്‌വാരയില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ വിച്ഛേദിച്ചതിനാല്‍ നായകന്‍ പര്‍വേസ് റസൂലടക്കമുള്ളവരുടെ കാര്യത്തില്‍ അസോസിയേഷന് യാതൊരു അറിവുമില്ലെന്ന് അധികൃതര്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

ഓഗസ്റ്റ് 22 മുതല്‍ വിശാഖപ്പട്ടണത്ത് വെച്ച് വിസ്സി ട്രോഫി ആരംഭിക്കും. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനാണ് വിസ്സി ട്രോഫി സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ നാളുകള്‍ക്ക് മുന്‍പേ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പേര് നല്‍കിയിരുന്നു.

ക്രിക്കറ്റ്

നേരത്തെ വിസ്സി ട്രോഫിയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ഗവര്‍ണര്‍ സത്യ പാല്‍ മാലിക്കിനോട് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭരണകര്‍ത്താവ് റിട്ട. ജസ്റ്റിസ് സികെ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 20 -ന് ടീം പുറപ്പെടണമെന്നാണ് മുന്‍പ് നിശ്ചയിച്ചത്. എന്നാല്‍ കര്‍ഫ്യു പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ മാറി. താരങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

Story first published: Monday, August 19, 2019, 11:29 [IST]
Other articles published on Aug 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+