Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്യം പരമ്പര, നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം റെഡി; 14ാമനായി ജെയിംസ് വിന്‍സ്

സതാംപ്റ്റണ്‍: ഈ മാസം 30ന് ആരംഭിക്കുന്ന ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് പുതിയ താരത്തെ കൂടി ഉള്‍പ്പെടുത്തി. ബാറ്റ്‌സ്മാനായ ജെയിംസ് വിന്‍സിനെയാണ് ഇംഗ്ലണ്ട് 14ാമനായി ടീമിലുള്‍പ്പെടുത്തിയത്. വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോവ് പരിക്ക് ആശങ്ക നേരിടുന്നതാണ് 14ാമനായി മീഡിയം പേസര്‍ കൂടിയായ വിന്‍സിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആതിഥേയരെ പ്രേരിപ്പിച്ചത്.

ജോസ് ബട്‌ലര്‍ വിക്കറ്റ്കീപ്പറായേക്കും

ജോസ് ബട്‌ലര്‍ വിക്കറ്റ്കീപ്പറായേക്കും

ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യക്കെതിരേ തോല്‍വിക്കു പിന്നാലെയാണ് ഇംഗ്ലണ്ട് തിരിച്ചടി നല്‍കി ബെയര്‍സ്‌റ്റോവിന്റെ തള്ളവിരലിന് പരിക്കേറ്റത്. ബെയര്‍‌സ്റ്റോവിനു പകരം ജോസ് ബട്‌ലര്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ്കീപ്പര്‍ റോള്‍ വഹിക്കുമെന്നാണ് റിപോര്‍ട്ട്.

ഏപ്രീലില്‍ ന്യൂസിലന്‍ഡിനെതിരേയാണ് വിന്‍സ് അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി ടെസ്റ്റ് കളിച്ചത്. 13 ടെസ്റ്റുകളില്‍ നിന്ന് 49.81 സ്‌ട്രൈക്ക് റേറ്റോട് കൂടി 548 റണ്‍സാണ് 27 കാരനായ താരം ഇംഗ്ലണ്ടിനു വേണ്ടി നേടിയത്.

ലക്ഷ്യം ടെസ്റ്റ് പരമ്പര

ലക്ഷ്യം ടെസ്റ്റ് പരമ്പര

ആദ്യ രണ്ട് ടെസ്റ്റുകളില്‍ വിജയിച്ച ഇംഗ്ലണ്ടിന് ശക്തമായ തിരിച്ചടിയാണ് മൂന്നാം ടെസ്റ്റില്‍ വിരാട് കോലി നയിക്കുന്ന ഇന്ത്യ നല്‍കിയത്. ട്രെന്റ് ബ്രിഡ്ജില്‍ 203 റണ്‍സിന് ഇന്ത്യക്കു മുന്നില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങുകയായിരുന്നു.

അതുകൊണ്ട് തന്നെ സതാംപ്റ്റണില്‍ നടക്കുന്ന നാലാം ടെസ്റ്റ് വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട്. നിലവില്‍ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.

ഇംഗ്ലണ്ടിന്റെ 14 അംഗ ടീം ഇങ്ങനെ

ഇംഗ്ലണ്ടിന്റെ 14 അംഗ ടീം ഇങ്ങനെ

ടീം; ജോ റൂട്ട് (ക്യാപ്റ്റന്‍), മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍സ്‌റ്റോവ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍, അലെസ്റ്റര്‍ കുക്ക്, സാം ക്യുറാന്‍, കീറ്റണ്‍ ജെന്നിങ്‌സ്, ഓലി പോപ്പ്, ആദില്‍ റാഷിദ്, ബെന്‍ സ്റ്റോക്‌സ്, ജെയിംസ് വിന്‍സ്, ക്രിസ് വോക്‌സ്.

Story first published: Friday, August 24, 2018, 12:31 [IST]
Other articles published on Aug 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+