ഇന്ത്യന്‍ ആരാധകര്‍ ഫൈനല്‍ കാണാന്‍ വരണോ, ന്യൂസിലന്റ് ഓള്‍റൗണ്ടര്‍ പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ന്യൂസിലന്റ് ഇന്ത്യയെ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയതിന്റെ കലിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ലോകകപ്പ് ഫൈനല്‍ അവര്‍ കാണാന്‍ വരുമോ എന്ന് പോലും ഉറപ്പില്ല. എന്നാല്‍ ഇന്ത്യന്‍ ആരാധകരോട് ഫൈനലിനുള്ള ടിക്കറ്റുകള്‍ വിറ്റഴിക്കാനാണ് ന്യൂസിലന്റ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ട ഇന്ത്യന്‍ ആരാധകരെ, നിങ്ങള്‍ ഫൈനല്‍ കാണാന്‍ വരുന്നില്ലെന്ന് ഉറപ്പാണെങ്കില്‍, ഒഫീഷ്യല്‍ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകള്‍ വിറ്റഴിക്കണമെന്നാണ് നീഷാം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ആരാധകര്‍ സ്വന്തം ടീമിനെ പിന്തുണച്ചത് പോലെ, അവര്‍ മറ്റുള്ള ടീമിന്റെ ആരാധകര്‍ക്കും ഇതേ അവസരം ഒരുക്കി കൊടുക്കണമെന്നാണ് നീഷാം അഭ്യര്‍ത്ഥിക്കുന്നത്. പണക്കാരായവര്‍ക്ക് മാത്രം കൂടിയ വിലയ്ക്ക് ടിക്കറ്റ് വില്‍ക്കരുതെന്നും എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും ടിക്കറ്റ് നല്‍കണമെന്നും നീഷാം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ലോകകപ്പിനുള്ള ടിക്കറ്റുകള്‍ കൂടിയ വിലയില്‍ പലയിടത്തും വില്‍ക്കുന്നുണ്ട്. അതിനായി ഇരുരാജ്യങ്ങളുടെയും ആരാധകര്‍ തമ്മില്‍ വലിയ മത്സരവുമുണ്ട്.
ഇന്ത്യ 18 റണ്‍സിന് തോറ്റതിന് ഇന്ത്യന്‍ ആരാധകരെ ആശ്വസിപ്പിച്ച് ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ആരാധകര്‍ വലിയ ദേഷ്യത്തിലാണെന്ന് കരുതുന്നില്ലെന്ന് വില്യംസണ്‍ പറഞ്ഞു. ഇന്ത്യന്‍ ആരാധകരുടെ പിന്തുണ അവരുടെ ടീമിന് വലിയ ആവേശമായിരുന്നു. അതേ ആരാധകര്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ ഗ്രൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വില്യംസണ്‍ പറഞ്ഞിരുന്നു.
ഇന്ത്യയെ പോലെ വലിയൊരു ആരാധക പിന്തുണയും ടീമിനെതിരെ കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്ന് വില്യംസണ്‍ പറഞ്ഞു. ആരാധകര്‍ ക്രിക്കറ്റിനെ ഇത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലായി. അതേ സ്‌നേഹം ഫൈനലില്‍ കിവീസിനും ലഭിക്കും. ഇന്ത്യന്‍ ആരാധകര്‍ ഫൈനലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വില്യംസണ്‍ പറഞ്ഞു. അതേസമയം ഐപിഎല്ലില്‍ ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനാണ് വില്യംസണ്‍. നിരവധി ആരാധകര്‍ അദ്ദേഹത്തിന് ഇന്ത്യയിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications