Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഉറക്കംകെടുത്തിയ' ബാറ്റ്‌സ്മാനാര്? ജെയിംസ് ആന്‍ഡേഴ്‌സണ്‍ പറയും ഉത്തരം

കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്‍ ആരാണ്? ഇംഗ്ലണ്ടിന്റെ എക്കാലത്തേയും വലിയ വിക്കറ്റു വേട്ടക്കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സന് മുന്നിലേക്ക് സ്‌കൈ സ്‌പോര്‍ട്‌സ് നീട്ടിയ ചോദ്യമായിരുന്നു ഇത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്ത് നില്‍ക്കുകയാണ് ആന്‍ഡേഴ്‌സണ്‍. എന്തായാലും ഇപ്പോള്‍ പരിക്ക് മാറി; തിരിച്ചുവരവിനുള്ള ഒരുക്കങ്ങള്‍ താരം തുടരുന്നു.

അഭിമുഖം

ഇതിനിടയ്ക്കാണ് സ്‌കൈ സ്‌പോര്‍ട്‌സിന് ഇദ്ദേഹം അഭിമുഖം അനുവദിച്ചത്. ചോദ്യം ഒറ്റനോട്ടത്തില്‍ത്തന്നെ ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷയുണര്‍ത്തി.ലോകോത്തര ടെസ്റ്റ് ബൗളറായ ആന്‍ഡേഴ്‌സണെ വിഷമിച്ച ബാറ്റ്‌സ്മാന്‍. ഒന്നാലോചിച്ചതിന് ശേഷം ആന്‍ഡേഴ്‌സണ്‍ മറുപടി നല്‍കി, മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്. കരിയറില്‍ റിക്കി പോണ്ടിങ്ങിനെ എതിരെ പന്തെറിയാനാണ് ആന്‍ഡേഴ്‌സണ്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയത്. ഇതിന് കാരണവും ഇദ്ദേഹം നല്‍കുന്നുണ്ട്.

ലൈനും ലെങ്തും

പോണ്ടിങ്ങിനെതിരെ കൃത്യമായ ലൈനോ ലെങ്‌തോ പാലിക്കുക പ്രയാസമാണ്. പന്തിനെ പെട്ടെന്ന് പഠിച്ചെടുക്കാന്‍ പോണ്ടിങ്ങിന് കഴിയും. ഷോര്‍ട്ട് ലെങ്തില്‍ എറിഞ്ഞാല്‍ മിഡ് വിക്കറ്റിന് മുകളിലൂടെ പറക്കും. ഇനി ഫുള്‍ ലെങ്തില്‍ എറിയാമെന്ന് കരുതിയാല്‍ പോണ്ടിങ് സ്‌ട്രൈറ്റ് ഡ്രൈവ് കളിക്കും. അതുകൊണ്ട് പോണ്ടിങ്ങിനെതിരെ പന്തെറിയുമ്പോള്‍ മനസ്സില്‍ എപ്പോഴും ആശങ്കയുണ്ടായിരുന്നതായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി.

പോണ്ടിങ്ങിന്റെ പട്ടിക

നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ ഇടംകണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഈ വലംകയ്യന്‍ പേസര്‍. നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് ആന്‍ഡേഴ്‌സണെയും ടീം കൂടെക്കൂട്ടുമെന്ന് സൂചനയുണ്ട്.നേരത്തെ, കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളര്‍മാരുടെ പേരുകള്‍ റിക്കി പോണ്ടിങ്ങും വെളിപ്പെടുത്തിയിരുന്നു. നാലു ബൗളര്‍മാരാണ് രാജ്യാന്തര ക്രിക്കറ്റില്‍ പോണ്ടിങ്ങിന്റെ ഉറക്കംകെടുത്തിയത്.

നാലു പേർ

സ്വിങ്ങുകള്‍ സുല്‍ത്താനായ പാക് ഇതിഹാസം വസീം അക്രമാണ് കൂട്ടത്തില്‍ പ്രധാനി. വിന്‍ഡീസ് പേസര്‍ കര്‍ട്ട്‌ലി ആംബ്രോസും റാവല്‍പിണ്ഡി എക്‌സ്പ്രസ് ശുഐബ് അക്തറും പോണ്ടിങ്ങിന്റെ പട്ടികയില്‍ ഇടംനേടി. ഇതേസമയം, നേരിടാന്‍ വിഷമമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനാണ് താന്‍ കൂടുതല്‍ തവണ വിക്കറ്റു സമ്മാനിച്ചതെന്നും താരം അടുത്തിടെ ഓര്‍ത്തെടുത്തു.

മറ്റു താരങ്ങൾ

ഇംഗ്ലീഷ് ബൗളര്‍മാരില്‍ ആന്‍ട്രൂ ഫ്‌ളിന്റോഫിനെ നേരിടുകയാണ് താരതമ്യേന ബുദ്ധിമുട്ടെന്നും ഇദ്ദേഹം പറയുകയുണ്ടായി. എന്തായാലും ആധുനിക ക്രിക്കറ്റില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനോടാണ് പോണ്ടിങ്ങിന് പ്രിയം. കഴിഞ്ഞ ഒരുവര്‍ഷം കമ്മിന്‍സ് ഓസ്‌ട്രേലിയക്കായി നടത്തിയ പ്രകടനം പ്രശംസനീയമാണെന്ന് ഇതിഹാസ നായകന്‍ ചൂണ്ടിക്കാട്ടി. ഏറ്റവും നിസ്വാര്‍ത്ഥനായ കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് സഹതാരം ആന്‍ട്രൂ സിമ്മണ്ടസിന്റെ പേരാണ് റിക്കി പോണ്ടിങ് പറഞ്ഞത്.

Story first published: Saturday, February 8, 2020, 13:44 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+