വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ പര്യടനത്തിന് മുന്‍പ് ഇംഗ്ലീഷ് ബൗളര്‍ ആന്‍ഡേഴ്‌സണ് പരിക്ക്; തിരിച്ചടിയാകുമോ?

ലണ്ടന്‍: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഏറ്റവും ഭയക്കേണ്ട ബൗളറാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. പേസ് ബൗളിങ്ങിന്റെ വിളനിലമായ ഇംഗ്ലണ്ടില്‍ ഇന്ത്യയ്‌ക്കെതിരെ ആന്‍ഡേഴ്‌സന്റെ കഴിഞ്ഞ കാല റെക്കോര്‍ഡുകളും മികച്ചതാണ്. എന്നാല്‍, ഇന്ത്യന്‍ പര്യടനം ആരംഭിക്കാന്‍ ആഴ്ചകള്‍മാത്രം ശേഷിക്കെ താരം പരിക്കേറ്റ് ടീമില്‍നിന്നും പുറത്തായി.

James Anderson

ചുമലിന് പരിക്കേറ്റ ആന്‍ഡേഴ്‌സണ്‍ ആറാഴ്ച കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടതായിവരുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്ത് ഒന്നിന് ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ ആന്‍ഡേഴ്‌സണ് കഴിയുമെന്നാണ് ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ പ്രതീക്ഷയെങ്കിലും പരിക്ക് ഭേദമായില്ലെങ്കില്‍ താരം പുറത്തിരിക്കേണ്ടിവരും.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ആന്‍ഡേഴ്‌സണ്‍ ശാരീരിക ക്ഷമത കൈവരിക്കുമെന്നാണ് കരുതുന്നതെന്ന് ഇംഗ്ലണ്ട് കോച്ച് ട്രവര്‍ ബെയ്‌ലിസ് പറഞ്ഞു. വലതു ചുമലിനേറ്റ പരിക്ക് ആന്‍ഡേഴ്‌സണ് പരിഹരിക്കാന്‍ കഴിയും. വിശ്രമത്തിനുശേഷം കളിക്കളത്തില്‍ മടങ്ങിവരാന്‍ കഴിയുമെന്നും ട്രവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വിശ്രമത്തിനുശേഷം ലങ്കാഷെയറിനുവേണ്ടി ആന്‍ഡേഴ്‌സണ്‍ കളിച്ചേക്കും. ഈ മത്സരത്തിലെ പ്രകടന മികവ് പരിശോധിച്ചശേഷമായിരിക്കും താരത്തെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുക. ആഷസ് ടെസ്റ്റിനിടെതന്നെ ആന്‍ഡേഴ്‌സണ് പരിക്ക് പറ്റിയിരുന്നു. പിന്നീടും വിശ്രമില്ലാത്ത കളിയാണ് പരിക്ക് ഭേദമാകാതിരിക്കാന്‍ കാരണം.

Story first published: Monday, June 11, 2018, 8:52 [IST]
Other articles published on Jun 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X