Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്കെതിരെ തെറിവിളിയുമായെത്തിയ ആന്‍ഡേഴ്‌സണ് പിഴ

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ മോശം പെരുമാറ്റം നടത്തിയ ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന് പിഴ. മത്സര ഫീസിന്റെ 15 ശതമാനം ആന്‍ഡേഴ്‌സണ്‍ പിഴയായി ഒടുക്കണമെന്ന് മാച്ച് റഫറി വിധിച്ചു. ഐസിസിയുടെ ലെവല്‍ ഒന്നിന്റെ ലംഘനമായാണ് ആന്‍ഡേഴ്‌സണിന്റെ പെരുമാറ്റമെന്ന് റഫറി റിപ്പോര്‍ട്ടെഴുതി.

ഓവല്‍ ടെസ്റ്റിന്റെ രണ്ടാംദിനം വിരാട് കോലിയുമായും അമ്പയര്‍ കുമാര്‍ ധര്‍മസേനയുമായും ആന്‍ഡേഴ്‌സണ്‍ കയര്‍ത്തിരുന്നു. അമ്പയുടെ തീരുമാനത്തില്‍ ക്ഷുഭിതനായാണ് ആന്‍ഡേഴ്‌സണ്‍ മോശമായി പെരുമാറിയത്. ഇതോടെ അച്ചടക്ക ലംഘനത്തിന് ഒരു പോയന്റ് ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പേരില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. സമാനരീതിയിലുള്ള തെറ്റ് ആവര്‍ത്തിച്ചാല്‍ മത്സരത്തില്‍നിന്നും വിലക്ക് അടക്കമുള്ള ശിക്ഷ താരത്തിന് ലഭിച്ചേക്കും.

james

മത്സരത്തിന്റെ 29-ാം ഓവറില്‍ ആന്‍ഡേഴ്‌സണിന്റെ ഒരു എല്‍ബിഡബ്ലു അപ്പീല്‍ റിവ്യു തള്ളിപ്പോയിരുന്നു. ഓവര്‍ പൂര്‍ത്തിയാക്കി മടങ്ങവെ തന്റെ തൊപ്പിയും മറ്റും താരം പിടിച്ചുവാങ്ങുകയും അമ്പയറോട് വാക്കുകള്‍ കയര്‍ത്തു സംസാരിക്കുകയും ചെയ്തു. സംഭവം അമ്പയര്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ബൗളര്‍ക്കെതിരെ നടപടിയുണ്ടായത്.

കഴിഞ്ഞ തവണ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ വിരാട് കോലിയെ ആന്‍ഡേഴ്‌സണ്‍ നാലുതവണ പുറത്താക്കിയിരുന്നു. ഇതോടെ ഇത്തവണ ആന്‍ഡേഴ്‌സണും കോലിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുകയെന്നും പറയപ്പെട്ടു. എന്നാല്‍, അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു ഇന്നിങ്‌സ് മാത്രം ശേഷിക്കെ ഒരു തവണപോലും ഇംഗ്ലീഷ് ബൗളര്‍ക്ക് കോലിയെ പുറത്താക്കാനായില്ല. പരമ്പരയില്‍ ആകെ 254 പന്തുകള്‍ കോലിക്കെതിരെ എറിഞ്ഞെങ്കിലും ആന്‍ഡേഴ്‌സണ് ആ വിക്കറ്റുമാത്രം ലഭിച്ചില്ല.

Story first published: Sunday, September 9, 2018, 17:33 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+