Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ പ്രസിഡണ്ടും സെക്രട്ടറിയും എല്ലാം ബിജെപി നേതാവ് അനുരാഗ് താക്കൂര്‍?

മുംബൈ: ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയയ്ക്ക് താമസിയാതെ കസേര തെറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പ്രസിഡണ്ടിനെ പോലെ കയ്യിലിരിപ്പ് കൊണ്ടല്ല അനാരോഗ്യമാണ് ഡാല്‍മിയയ്ക്ക് തിരിച്ചടിയാകുന്നത് എന്നാണ് അറിയുന്നത്. 75 കാരനായ ഡാല്‍മിയയുടെ അനാരോഗ്യം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായാണ് ബി സി സി ഐയില്‍ നിന്നും കിട്ടുന്ന സൂചന.

നിലവില്‍, ബി സി സി ഐ സെക്രട്ടറിയായ അനുരാഗ് താക്കൂറാണ് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും ജോലികള്‍ ചെയ്യുന്നത് എന്ന് ബി സി സി ഐ ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞതായി പ്രമുഖ ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം ഐ സി സി ട്വന്റി 20 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കേ, പൂര്‍ണ ആരോഗ്യമുള്ള ഒരു പ്രസിഡണ്ട് കൂടിയേ തീരൂ എന്നാണത്രെ ബോര്‍ഡിനകത്ത് അഭിപ്രായമുയരുന്നത്.

ഡാല്‍മിയ മതി പക്ഷേ..

ഡാല്‍മിയ മതി പക്ഷേ..

10 വര്‍ഷത്തിന് ശേഷമാണ് ബി സി സി ഐ പ്രസിഡണ്ടായി ഡാല്‍മിയ തിരിച്ചെത്തിയത്. എന്നാല്‍ അദ്ദേഹത്തിന് അനാരോഗ്യം തടസ്സമാകുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മറന്നുകൊണ്ടല്ല ആരും ഇത് പറയുന്നത്. ബി സി സിഐയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് കൊണ്ടാണ്.

അനുരാഗ് താക്കൂര്‍ സൂപ്പര്‍മാന്‍

അനുരാഗ് താക്കൂര്‍ സൂപ്പര്‍മാന്‍

ബി സി സി ഐയുടെ സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് ഇപ്പോള്‍ സെക്രട്ടറിയായ അനുരാഗ് താക്കൂറാണ്. ബിസിസിഐ പ്രസിഡണ്ടും സെക്രട്ടറിയും എല്ലാം താക്കൂറാണ് എന്നതാണ് ഇപ്പോള്‍ ബി സി സി ഐയിലെ സ്ഥിതി.

ആരാണീ താക്കൂര്‍

ആരാണീ താക്കൂര്‍

ബി സി സി ഐയുടെ സെക്രട്ടറി മാത്രമല്ല കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ എം പി കൂടിയാണ് അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാലിന്റെ മകനും യുവമോര്‍ച്ചയുടെ മുന്‍ തീപ്പൊരി നേതാവുമാണ് ഈ 40കാരന്‍.

ചുണയുള്ള സെക്രട്ടറി

ചുണയുള്ള സെക്രട്ടറി

ബി സി സി ഐ എന്നാല്‍ എന്‍ ശ്രീനിവാസനായിരുന്നു പണ്ട്. പ്രസിഡണ്ട് അല്ലാതെ ബി സി സി ഐയ്ക്ക് സെക്രട്ടറി എന്ന സ്ഥാനമുണ്ട് എന്ന് പോലും അധികമാരും അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. കഴിഞ്ഞ രണ്ട് മാസമായി ബി സി സി ഐയെ നോക്കുകയാണെങ്കില്‍ ചില മാറ്റങ്ങളൊക്കെ കാണുന്നില്ലേ എന്നാണ് അനുരാഗ് താക്കൂര്‍ തന്നെ ചോദിക്കുന്നത്.

ആരു പറയും ഡാല്‍മിയയോട്

ആരു പറയും ഡാല്‍മിയയോട്

ബി സി സി ഐ പ്രസിഡണ്ടായി ഇനിയും രണ്ടരവര്‍ഷം കൂടി ഡാല്‍മിയയുടെ കാലാവധി ബാക്കിയുണ്ട്. പക്ഷേ അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ആരു പറയും എന്നതാണ് ആശങ്ക. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കരുത്തനായ മുഖം കൂടിയാണ് ഈ 75 കാരന്റേത്.

ജെയ്റ്റ്‌ലി പറഞ്ഞാല്‍ കേള്‍ക്കും

ജെയ്റ്റ്‌ലി പറഞ്ഞാല്‍ കേള്‍ക്കും

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞാല്‍ ഡാല്‍മിയ കേള്‍ക്കും എന്നാണ് പരക്കെ കരുതപ്പെടുന്നത്. ജെയ്റ്റ്‌ലി പറയുന്നതേ താന്‍ ചെയ്യൂ എന്ന് ഡാല്‍മിയ തന്നെ പറഞ്ഞിട്ടുണ്ടത്രേ.

ബിസിസിഐ ബിജെപിയാകുന്നു

ബിസിസിഐ ബിജെപിയാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റിനെ ബി ജെ പി വിഴുങ്ങുന്നതിന്റെ സൂചനയാണോ ബി സി സി ഐയിലെ പുതിയ അധികാരകൈമാറ്റങ്ങള്‍ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്.

Story first published: Thursday, July 16, 2015, 12:58 [IST]
Other articles published on Jul 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+