രവീന്ദ്ര ജഡേജയെ പണ്ടത്തെ അജയ് ജഡേജയാക്കി.. പൊട്ടിത്തെറിച്ച് സർ ജഡ്ഡു.. ട്വിറ്ററിൽ ട്രോളി ആരാധകരും!
ഇന്ത്യൻ ക്രിക്കറ്റിൽ എത്ര ജഡേജമാരുണ്ട്. ജോൺ എബ്രഹാം ചോദിച്ച കോട്ടയത്ത് എത്ര മത്തായിമാരുണ്ട് ചോദ്യം പോലെ അത്ര പ്രശ്നം പിടിച്ച ചോദ്യമൊന്നുമല്ല ഇത്. ഉത്തരം സിംപിളാണ്. രണ്ട്. ഒന്ന് അജയ് ജഡേജ. മറ്റേത് രവീന്ദ്ര ജഡേജ. ഒരു കാലത്ത് ക്രിക്കറ്റ് ആരാധകരുടെ ആവേശമായിരുന്നു അജയ് ജഡേജ. പാതി മലയാളി. ഇന്ത്യൻ ക്രിക്കറ്റിലെ ഗ്ലാമർ ബോയ്.
എന്നാല്‍ കഴിഞ്ഞ 10 വർഷത്തോളമായി ജഡേജ എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് അത് രവീന്ദ്ര ജഡേജയാണ്. എന്നാൽ കുറച്ച് പേർക്കെങ്കിലും ഇപ്പോളും ജഡേജ എന്ന് കേട്ടാൽ അജയ് ജഡേജയെ ഓർമവരും. അങ്ങനെ ഒരാളായിരിക്കണം ശ്രീലങ്കയ്ക്കെതിരായ ദില്ലി ടെസ്റ്റിന് ശേഷം രവിന്ദ്ര ജഡേജയ്ക്ക് മെസേജയച്ചത്. വെൽ ബൗൾഡ് അജയ് എന്ന്. സ്വാഭാവികമായും രവീന്ദ്ര ജഡേജയ്ക്ക് ദേഷ്യം വന്നു.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ജഡേജ തന്റെ നിരാശ പ്രകടിപ്പിച്ചത്. രാജ്യത്തിന് വേണ്ടി 9 വർഷം കളിച്ചിട്ടും ഇവർക്ക് തന്റെ പേരറിയില്ല എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്. ജഡേജ വളരെ സീരിയസായിട്ടാണ് കാര്യം പറഞ്ഞതെങ്കിലും താരത്തെ ട്രോളാൻ വേണ്ടിയാണ് ഈ അവസരം ഉപയോഗിച്ചത്. അജയ് എന്ന് വിളിച്ചുകൊണ്ടാണ് ജഡേജയ്ക്കുള്ള എല്ലാ ട്വീറ്റും ഇപ്പോൾ അജയ് എന്ന് വിളിച്ചാണ്. എന്താല്ലേ...
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications