ഇന്ത്യയ്ക്ക് പണിയായത് ധോണിയുടെ ജഡേജ പ്രേമം?
സിഡ്‌നി: ഇഷ്ടക്കാരെക്കൊണ്ട് ടീം നിറക്കുക എന്നതാണ് ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്ന്. ടീം ജയിച്ചുനില്‍ക്കുമ്പോള്‍ ഇത് അധികമാരും ശ്രദ്ധിക്കില്ല. എന്നാല്‍ തോറ്റാലോ കണക്കുകള്‍ ഓരോന്നായി ഉയര്‍ന്നുവരും. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം ധോണിയുടെ ഇഷ്ടക്കാരില്‍ പെട്ട ഒരാളാണ്. സര്‍ രവീന്ദ്ര ജഡേജ.
ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലും ധോണിയുടെ കൂട്ടാളിയാണ് ജഡേജ. ബാറ്റിംഗിലും ബൗളിംഗിലും ജഡേജ നിരാശപ്പെടുത്തിയ മറ്റൊരു ടൂര്‍ണമെന്റാണ് ഇത്. എന്നിട്ടും ലോകകപ്പിലെ എല്ലാ കളികളിലും ജഡേജ കളിച്ചു. ഓസീസ് പിച്ചുകള്‍ക്ക് പറ്റിയ ഓള്‍റൗണ്ടര്‍ എന്ന പേരുമായി ലോകകപ്പിന് പോയ സ്റ്റുവര്‍ട്ട് ബിന്നിക്കാകട്ടെ ഒരു കളി പോലും കളിക്കാന്‍ കിട്ടിയില്ല.

ടോപ് സ്‌കോര്‍ 23
അഞ്ച് തവണ ബാറ്റ് ചെയ്യാനിറങ്ങി ജഡേജ. അഞ്ചും കൂടി 100 റണ്‍സ് പോലും തികയില്ല. ടോപ് സ്‌കോര്‍ 23. രണ്ട്, മൂന്ന്, 13 എന്നിങ്ങനെ പോകും മറ്റ് സ്‌കോറുകള്‍.

ബൗളിംഗ് പിന്നെയും മെച്ചം
എട്ട് കളികളില്‍ 9 വിക്കറ്റാണ് സമ്പാദ്യം. ഇക്കോണമി കൂടിയെങ്കിലും 20 മിനുട്ട് കിട്ടിയാല്‍ പത്തോവര്‍ എറിഞ്ഞ് തീര്‍ക്കും എന്ന മെച്ചമാണ് ജഡെജയുടെ ബൗളിംഗ് കൊണ്ട് ധോണിക്കുള്ളത്.

ധോണിക്കും ദേഷ്യം വന്നു
സിംബാബ്‌വെയ്‌ക്കെതിരെ ജഡേജ വിക്കറ്റ് വലിച്ചെറിഞ്ഞത് കണ്ട് ധോണിക്ക് പോലും ദേഷ്യം വന്നു, കളിക്ക് ശേഷം ധോണി അത് പരസ്യമായി പറയുകയും ചെയ്തു.

യുവരാജിന്റെ ചെലവില്‍
കഴിഞ്ഞ ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരിസായ യുവരാജ് സിംഗിന് പകരമിറങ്ങിയ ഓള്‍റൗണ്ടറാണ് ജഡേജ. യുവി എവിടെ നില്‍ക്കുന്നു ജഡ്ഡു എവിടെ നില്‍ക്കുന്നു

ബിന്നിയെവിടെ
എട്ട് മത്സരങ്ങളില്‍ വെള്ളം കൊണ്ട് കൊടുക്കാന്‍ പറ്റി എന്നതല്ലാതെ സ്റ്റുവര്‍ട്ട് ബിന്നിക്ക് വേറെ ഒരു ഗുണവും ഈ ലോകകപ്പ് ഉണ്ടാക്കിയില്ല. ബാറ്റിംഗിലെങ്കിലും ജഡേജയെക്കാള്‍ തിളങ്ങിയേനെ ബിന്നി.

താടി മാത്രം മതിയോ
തന്റെ താടിയുടെ ഭാഗ്യം കൊണ്ടാണ് ഇന്ത്യന്‍ ടീം ജയിക്കുന്നത് എന്നാണ് ജഡേജ തട്ടിവിട്ടത്. നിര്‍ണായകമായ സെമിയില്‍ ജഡേജയും താടിയും ടീമിന്റെ രക്ഷയ്‌ക്കെത്തിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications