Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ തിരിച്ചുവരും, പക്ഷേ അത് ഹൃദയം തകര്‍ത്തു, ആ ഇന്ത്യന്‍ താരത്തിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും രവീന്ദ്ര ജഡേജ നിരാശയിലാണെന്ന് ഭാര്യ റിവാഭ. ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ ജഡേജ തകര്‍ന്നുപോയെന്ന് റിവാഭ പറയുന്നു. അവസാന നിമിഷം വരെ ടീമിനെ എത്തിക്കാന്‍ ജഡേജയ്ക്ക് സാധിച്ചു. എന്നാല്‍ തോല്‍വി അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് ജഡേജയുടെ ഭാര്യ പറയുന്നു. തന്നോട് ഇപ്പോഴും അതേകുറിച്ചാണ് സംസാരിക്കുന്നതെന്നും റിവാഭ വ്യക്തമാക്കി.

1

ജഡേജയെ ആശ്വസിപ്പിക്കാന്‍ ഞാന്‍ പലവട്ടം ശ്രമിച്ചു. പക്ഷേ അദ്ദേഹം വിഷാദത്തിലാണ്. കടുത്ത നിരാശയുണ്ട് താരത്തിന്. ഞാന്‍ പുറത്താകാന്‍ പാടില്ലായിരുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ടീം വിജയിക്കുമായിരുന്നു. ഇത്രയും അരികിലെത്തിയിട്ടും വിയം കൈവിട്ടത് ഏതൊരു താരത്തിനും വലിയ വേദനയുണ്ടാക്കുമെന്ന് റിവാഭ പറയുന്നു. ജഡേജ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും റിവാഭ പറഞ്ഞു.

അതേസമയം സെമി ഫൈനലില്‍ ജഡേജയുടെ പ്രകടനത്തില്‍ താന്‍ അദ്ഭുതപ്പെടുന്നില്ലെന്ന് റിവാഭ പറഞ്ഞു. അദ്ദേഹം വലിയ മത്സരങ്ങളില്‍ സ്ഥിരമായി തിളങ്ങുന്ന താരമാണെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയാല്‍ വലിയ മത്സരങ്ങളില്‍ അദ്ദേഹം ഗംഭീരമായി കളിക്കുന്നത് കാണാം. നിര്‍ണായക സമയത്ത് വിക്കറ്റെടുക്കാനും റണ്‍സ് സ്‌കോര്‍ ചെയ്യാനും അദ്ദേഹം ശ്രമിക്കുകയും ചെയ്യും. ഇന്ത്യ 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ കളിയിലെ താരം ജഡേജയായിരുന്നുവെന്നും റിവാഭ പറഞ്ഞു.

സെമിയിലെ തോല്‍വിയില്‍ നേരത്തെ ജഡേജ ആരാധകര്‍ക്ക് കത്തെഴുതിയിരുന്നു. തന്റെ അവസാന ശ്വാസം വരെ ടീമിനായി പൊരുതുമെന്നും, തോല്‍വിയില്‍ കടുത്ത നിരാശയുണ്ടെന്നും ജഡേജ പറഞ്ഞിരുന്നു. സമ്മര്‍ദങ്ങളില്‍ എപ്പോഴും മികച്ച പ്രകടനം നടത്തുമെന്നും ജഡേജ പറഞ്ഞിരുന്നു. അതേസമയം തോല്‍വിയില്‍ ക്ഷമ ചോദിച്ച് നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരും കത്തെഴുതിയിരുന്നു.

Story first published: Saturday, July 13, 2019, 21:44 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+