Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഇക്കാരണത്താല്‍ തോല്‍ക്കും; പറയുന്നത് ജാക്വിസ് കാലിസ്

ലണ്ടന്‍: ഐ.സി.സി ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. നാളെ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ലോകകപ്പ് കിരീടം ചൂടാന്‍ സാധ്യത കല്‍പ്പിക്കുന്നവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ഇന്ത്യ വിജയത്തോടെ തുടങ്ങുന്നത് കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ്. ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുമെന്നാണ് കാലിസ് അഭിപ്രായപ്പെട്ടത്.

jacques-kallis

''ആദ്യ രണ്ട് മത്സരം തോറ്റെങ്കിലും ആധിപത്യം ദക്ഷിണാഫ്രിക്കാണ്. ലോകകപ്പ് പോലൊരു വലിയ മത്സരത്തിലെ ആദ്യ മത്സരം കളിക്കുന്നുവെന്ന സമ്മര്‍ദ്ദം ഇന്ത്യയ്ക്ക് തിരിച്ചടിയാവും. ഒരാഴ്ചയായി ഇന്ത്യ മത്സരം കളിച്ചിട്ടില്ല. ഇത് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാകും''കാലിസ് അഭിപ്രായപ്പെട്ടു.

ഇന്ത്യക്കെതിരായ മത്സരം അനായാസമാകില്ല.എന്നാല്‍ രണ്ട് മത്സരം കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൈതാനം കൂടുതല്‍ സുപരിചിതമാണ്. മികച്ച ടീമുണ്ടെങ്കിലും നിസാരമായ പിഴവുകളാണ് ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിക്കുന്നത്. എന്നാല്‍ അട്ടിമറികളും തിരിച്ചടികളുമെല്ലാം ക്രിക്കറ്റില്‍ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായിരുന്ന കാലിസ്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 166 ടെസ്റ്റില്‍ നിന്ന് 13289 റണ്‍സും 328 ഏകദിനത്തില്‍ നിന്ന് 11579 റണ്‍സും 25 ട്വന്റി20യില്‍ നിന്ന് 666 റണ്‍സും കാലിസ് നേടിയിട്ടുണ്ട്.

292 ടെസ്റ്റ് വിക്കറ്റും 273 ഏകദിന വിക്കറ്റും 12 ട്വന്റി20 വിക്കറ്റും കാലിസ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് സമ്മര്‍ദ്ദമേറെയാണ്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈക്കേറ്റ പരിക്ക് പ്രകടനത്തെ ബാധിക്കുമോയെന്ന് കണ്ടറിയണം. പരിക്കേറ്റ കേദാര്‍ ജാദവും എത്രത്തോളം തിളങ്ങുമെന്ന് കാത്തിരുന്ന് കാണണം. സന്നാഹ മത്സരത്തില്‍ന്യൂസീലന്‍ഡിനോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യ ബംഗ്ലാദേശിനോട് തകര്‍പ്പന്‍ ജയവും സ്വന്തമാക്കിയിരുന്നു.

Story first published: Tuesday, June 4, 2019, 9:44 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+