Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന ഓവറില്‍ ജയിക്കാന്‍ 35 റണ്‍സ്, ആറ് പന്തും സിക്‌സര്‍, റെക്കോഡ് ജയം വൈറല്‍

ഡുബ്ലിന്‍:ക്രിക്കറ്റില്‍ അവസാന ഓവറില്‍ 35 റണ്‍സ് മറികടന്ന് ഏതെങ്കിലും ടീം ജയിച്ചിട്ടുണ്ടോ?അവസാന ഓവറില്‍ ആറ് പന്ത് ഏതെങ്കിലും താരം സിക്‌സര്‍ പറത്തിയിട്ടുണ്ടോ? ഇല്ലെന്ന് പറയാന്‍ വരട്ടെ,എല്‍വിഎസ് ടി20 ട്രോഫി ഫൈനലില്‍ റെക്കോഡ് പ്രകടനത്തോടെ ജയം സ്വന്തമാക്കിയിരിക്കുകയാണ് ബല്ലിമേന.തെക്കന്‍ ഐറിഷ് ക്രിക്കറ്റ് ക്ലബ്ബായ ക്രിഗാഹിനെതിരേയാണ് ഈ റെക്കോഡ് ജയം ബല്ലിമേന നേടിയത്. കലാശപ്പോരാട്ടത്തിന്റെ അവസാന ഓവറില്‍ ബല്ലിമേനക്ക് ജയിക്കാന്‍ വേണ്ടത് 35 റണ്‍സ്.

ഏറെക്കുറെ അസാധ്യമായതിനാല്‍ത്തന്നെ തന്നെ ബല്ലിമേന ടീം തോല്‍വി ഉറപ്പിച്ച നിമിഷങ്ങള്‍.എന്നാല്‍ ക്രീസില്‍ നായകന്‍ ജോണ്‍ ഗ്ലാസുണ്ടായിരുന്നു. അവസാന ഓവറിലിനിറങ്ങുമ്പോള്‍ 51 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. ജിബ്‌സന്‍ പാര്‍ക്കിലെ ആരാധകര്‍ പിന്നീട് കണ്ടത് ബാറ്റിങ് വെടിക്കെട്ട്. അവസാന ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തി ജോണ്‍ ഗ്ലാസ് ബല്ലിമേനക്ക് ജയം സമ്മാനിച്ചു. സ്വന്തം തട്ടകത്തില്‍ ക്രിഗാഹിന് കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ടു.

cricket

87 റണ്‍സുമായി പുറത്താവാതെ ടീമിനെ കിരീടത്തിലെത്തിച്ച ജോണ്‍ കളിയിലെ താരമാവുകയും ചെയ്തു. മത്സരത്തില്‍ ജോണ്‍ ഗ്ലാസിന്റെ സഹോദരനായ സാം ഹാട്രിക് വിക്കറ്റും നേടിയിരുന്നു. അഞ്ച് റണ്‍സ് വിട്ടുകൊടുത്താണ് താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷ് എന്ന് തന്നെ മത്സരത്തെ വിശേഷിപ്പിക്കാം. 147 എന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തുകയും 19 ഓവറില്‍ 113-7ന് എന്ന നിലയിലേക്ക് ബല്ലിമേനയെ തളച്ചിടുകയും ചെയ്‌തെങ്കിലും ജോണ്‍ ഗ്ലാസിന്റെ മികവിനെ പിടിച്ചുകെട്ടാനായില്ല.

T20 World Cup: India vs Pakistan പോരാട്ടം ത്രില്ലടിച്ച് ഫാന്‍സ് | Oneindia Malayalam

ഇതോടെ 2021ലെ ലഗാന്‍ വാലി സ്റ്റീല്‍സ് ചാമ്പ്യന്‍ഷിപ്പ് കിരീടം ബല്ലിമേന സ്വന്തമാക്കി. ടി20യില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രകടനമാണിത്. ജോണ്‍ഗ്ലാസിന്റെ ഈ പ്രകടനം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേര്‍ പ്രകടനത്തിന്റെ വീഡിയോയും ജോണ്‍ ഗ്ലാസിന്റെ ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Story first published: Saturday, July 17, 2021, 11:38 [IST]
Other articles published on Jul 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+