ഈ സെഞ്ച്വറി ടോപ്പ് ഫൈവിലൊന്ന്... നാട്ടില്‍ മാത്രം എന്ത് കൊണ്ട് കൂടുതല്‍ റണ്‍സ്? പുജാര പറയുന്നു
അഡ്‌ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെന്നു ഇന്ത്യന്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് ചേതേശ്വര്‍ പുജാര. ഇതു ശരിവയ്ക്കുന്ന പ്രകടനങ്ങള്‍ പല തവണ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ നേടിയ സെഞ്ച്വറി. വിദേശത്ത് ഈ വര്‍ഷം പുജാരയുടെ രണ്ടാം സെഞ്ച്വറിയാണിത്. ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ഒരു സെഞ്ച്വറി നേടിയിരുന്നു.
ഓസീസിനെതിരേ അഞ്ചിന് 86 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇന്ത്യയെ 250 വരെയെത്തിച്ചത് പുജാരയായിരുന്നു. 123 റണ്‍സാണ് താരം അടിച്ചെടുത്തത്. 246 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് അഡ്‌ലെയ്ഡിലേതെന്ന് പുജാര പറയുന്നു.

ആദ്യ അഞ്ചില്‍ ഉണ്ടാവും
തന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് ഇന്നിങ്‌സുകളിലൊന്നാണ് അഡ്‌ലെയ്ഡിലേതെന്ന് സംശയമില്ലാതെ പറയാന്‍ സാധിക്കുമെന്നു പുജാര വ്യക്തമാക്കി. തന്റെ ഏറ്റവും മികച്ചതാണോ ഈ ഇന്നിങ്‌സെന്നു ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല. എന്നാല്‍ ടീമംഗങ്ങള്‍ പറയുന്നത് ഇത് തന്നെയാണ് ഏറ്റവും ബെസ്റ്റെന്നാണ്. ടീമംഗങ്ങള്‍ മുഴുവന്‍ തന്നെ ഏറെ പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കൂടുതല്‍ റണ്‍സ്
പുജാര ടെസ്റ്റില്‍ ഇതുവരെ നേടിയ 16 സെഞ്ച്വറികളില്‍ 10ഉം നാട്ടില്‍ വച്ചായിരുന്നു. ഇന്ത്യന്‍ പിച്ചുകളിലാണ് താരത്തിന് കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിയുന്നതെന്നും ഇതോടെ വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനോട് പുജാരയ്ക്കു യോജിപ്പില്ല.
നാട്ടിലാണ് നിങ്ങള്‍ കൂടുതല്‍ റണ്‍സെടുക്കുന്നതെന്ന് പലരും പറയാറുണ്ട്. എന്നാല്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. നാട്ടിലാണ് ഞങ്ങള്‍ കൂടുതല്‍ ടെസ്റ്റുകളും കളിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതു കൊണ്ടു തന്നെ കൂടുതല്‍ റണ്‍സും തനിക്കു നേടാനായിട്ടുണ്ടെന്ന് പുജാര വിശദമാക്കി.

ആത്മവിശ്വാസക്കുറവ് ഇല്ല
വിദേശ പിച്ചുകളില്‍ കളിക്കുമ്പോള്‍ തനിക്ക് ഇതുവരെ ആത്മവിശ്വാസക്കുറവ് ഉണ്ടായിട്ടില്ലെന്ന് പുജാര പറഞ്ഞു. വിദേശത്ത് ചില മല്‍സരങ്ങളില്‍ തനിക്ക് വേണ്ടത്ര റണ്‍സെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ വ്യത്യസ്ത പിച്ചുകളില്‍ കളിക്കാമെന്ന ആത്മവിശ്വാസമുണ്ട്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ചത് തന്നെ ഏറെ സഹായിക്കുകയും ചെയ്തതയായി അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ കളിക്കുന്നത് എല്ലായ്‌പ്പോഴും വെല്ലുവിളി തന്നെയാണ്. ഓസ്‌ട്രേലിയയിലെ പിച്ചുകളാവട്ടെ കുറച്ചു കൂടി മികച്ചതുമാണ്. ഈ പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ തനിക്കു കുറച്ചധികം സമയം ലഭിച്ചതായും പുജാര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications