വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീഴ്ത്താന്‍ കെണിയൊരുക്കി, അടിച്ച് സ്റ്റേഡിയത്തിനു പുറത്തിട്ട് വീരു! ലീ പറയുന്നു

യൂട്യൂബ് ചാനലിലാണ് താരം ഇക്കാര്യം പറഞ്ഞത്

ലോക ക്രിക്കറ്റില്‍ ഒരു സമയത്ത് ഏതൊരു ബൗളറുടെയും പേടിസ്വപ്‌നമായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പേസ്, സ്പിന്‍ വ്യത്യസമില്ലാതെ ഏതു വമ്പന്‍ ബൗളറെയും ഒരേ ലാഘവത്തോടെ നേരിട്ട ബാറ്റര്‍ കൂടിയായിരുന്നു വീരു. സെവാഗിനെക്കുറിച്ചുള്ള തന്റെ ഒരു അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ്് ബൗളര്‍ ബ്രെറ്റ് ലീ.

T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!

വീരുവിനെതിരേ ബൗള്‍ ചെയ്യുകയെന്നത് തന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ലീ ഇക്കാര്യം തുറന്നുപറഞ്ഞത്.

1

ടെസ്റ്റ് മല്‍സരങ്ങളില്‍പ്പോലും വീരേന്ദര്‍ സെവാഗ് ക്രീസിലുള്ളപ്പോള്‍ തേര്‍ഡ് മാനില്‍ സ്ഥിരമായി ഒരു ഫീല്‍ഡറെ ഓസ്‌ട്രേലിയ നിര്‍ത്തിയിരുന്നതായി ബ്രെറ്റ് ലീ വ്യക്തമാക്കി. വീരുവിനെതിരേ കുറച്ച് വൈഡായിട്ടുള്ള ഷോര്‍ട്ട് ബേളുകളായിരുന്നു താന്‍ കൂടുതലും പരീക്ഷിച്ചിരുന്നത്. ഈ ബോളില്‍ ഷോട്ട് കളിച്ച് വീരു തേര്‍ഡ് മാനില്‍ ക്യാച്ച് സമ്മാനിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. പക്ഷെ ഒരിക്കല്‍ ഈ പ്ലാനിങ് ഫ്‌ളോപ്പായെന്നും സെവാഗ് സിക്‌സറിലേക്കു ബോള്‍ പായിക്കുകയായിരുന്നുവെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

2

ഓസ്‌ട്രേലിയന്‍ ടീം വീരേന്ദര്‍ സെവാഗിനെ വീഴ്ത്താന്‍ പരീക്ഷിച്ചിരുന്ന തന്ത്രം കുറച്ച് വൈഡായുള്ള ഷോര്‍ട്ട് ബോളുകളായിരുന്നു. ഈ ബോളില്‍ അദ്ദേഹത്തെ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിച്ച് തേര്‍ഡ് മാനില്‍ പിടികൂടാമെന്നതായിരുന്നു പ്ലാന്‍.
ഒരിക്കല്‍ ഒരു ഏകദിന മല്‍സരത്തില്‍ ഞങ്ങള്‍ ഇതേ തന്ത്രം പരീക്ഷിച്ചു. ഷോര്‍ട്ട് ബോളായിരുന്നു അത്, വൈഡുമായിരുന്നു.

3

വീരു ഈ കെണിയില്‍ വീഴുമെന്നാണ് കരുതിയത്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. അദ്ദേഹം തൊടുത്ത ഷോട്ട് സ്‌റ്റേഡിയവും കടന്ന് സിക്‌സറില്‍ കലാശിക്കുകയായിരുന്നു. ഇയാള്‍ കൊള്ളാമല്ലോയെന്നു അന്നു തനിക്കു തോന്നിയതായും ബ്രെറ്റ് ലീ വ്യക്തമാക്കി.

IND vs ZIM: ഇന്ത്യ ഇവരെ ഒരു മല്‍സരം പോലും കളിപ്പിക്കില്ല! ആരൊക്കെ എന്നറിയാം

4

കളിക്കളത്തില്‍ വച്ച് ഇടയ്ക്കു തമാശയായി കണ്ണിറുക്കി കാണിക്കുന്ന പതിവ് വീരേന്ദര്‍ സെവാഗിനുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും മഹത്തായ കാര്യം സ്വഭാവം തന്നെയായിരുന്നു. ക്രിക്കറ്റെന്ന ഗെയിം കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നയാളാണ് സെവാഗ്. ബൗളര്‍മാര്‍ക്കെതിരായ ചെറിയ വീറുറ്റ പോരാട്ടങ്ങളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതായി ബ്രെറ്റ് ലീ പറയുന്നു.
കാണികളെ സ്റ്റേഡിയത്തിലേക്കു കൊണ്ടു വരാനുള്ള ശേഷി സെവാഗിനുണ്ടായിരുന്നു. മാത്രല്ല ആദ്യ ബോള്‍ മുതല്‍ കാണണമെന്ന ഉറപ്പോടെ നേരത്തേ തന്നെ അവരെ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നുവെന്നും ലീ കൂട്ടിച്ചേര്‍ത്തു.

T20 World Cup 2022: സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണ്ട! ഒഴിവാക്കണം, കാരണങ്ങളറിയാം

5

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗും ബ്രെറ്റ് ലീയും പല തവണ മുഖാമുഖം വന്നിട്ടുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി 11 തവണയാണ് ലീക്ക് അദ്ദേഹത്തിന്റെ വിക്കറ്റ് ലഭിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോര്‍ഡായിരുന്നു ബാറ്റിങില്‍ വീരുവിനുണ്ടായിരുന്നത്.
21 ടെസ്റ്റുകളില്‍ നിന്നും 1821 റണ്‍സ് ഓസീസിനെതിരേ നേടിയ അദ്ദേഹം 30 ഏകദിനങ്ങളില്‍ നിന്നും 629 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Story first published: Wednesday, August 10, 2022, 19:19 [IST]
Other articles published on Aug 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X