വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചിട്ടില്ല! പിന്നില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍- തുറന്നടിച്ച് ഗവാസ്‌കര്‍

അവസാന ടെസ്റ്റ് ഉപേക്ഷിക്കപ്പെട്ടിരുന്നു

ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കേണ്ടിയിരുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കൊവിഡ് ഭീതിയെ തുടര്‍ന്നു ഇന്ത്യന്‍ ടീം കളിക്കാന്‍ വിസമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ തള്ളി. എല്ലാം ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അതിനൊരു വിശ്വാസ്യതയുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. വെള്ളിയാഴ്ചയായിരുന്നു മല്‍സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടീമിനെ ഇറക്കാന്‍ സാധിക്കില്ലെന്നു ഇന്ത്യ അറിയിച്ചതോടെ മല്‍സരം റദ്ദാക്കാന്‍ ബിസിസിഐയും ഇസിബിയും തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു പുറത്തുവന്നവ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്കു അഞ്ചാം ടെസ്റ്റിനു രണ്ടു ദിവസം മുമ്പ് കൊവിഡ് പിടിപെട്ടിരുന്നു. ഇതാണ് ടീമിനെ ആശങ്കയിലാക്കിയത്. ഇന്ത്യന്‍ താരങ്ങള്‍ ആര്‍ടി പിസിആര്‍ ടെസ്റ്റിനു വിധേയരായപ്പോള്‍ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. പക്ഷെ കൂടുതല്‍ പരിശോനകള്‍ ആവശ്യമാണെന്ന് താരങ്ങള്‍ അറിയിച്ചതോടെയാണ് ടെസ്റ്റ് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

കാരണം പുസ്തക പ്രകാശനച്ചടങ്ങോ?

കാരണം പുസ്തക പ്രകാശനച്ചടങ്ങോ?

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങാണ് കൊവിഡ് വ്യാപനത്തിലേക്കു നയിച്ചതെന്ന ആരോപണത്തിലും കഴമ്പില്ലെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. പുസ്തക പ്രകാശനച്ചടങ്ങില്‍ വച്ചാണ് അതു സംഭവിച്ചതെന്നു എങ്ങനെ പറയാന്‍ കഴിയും? കാരണം ചടങ്ങിനു ശേഷം മുഴുവന്‍ താരങ്ങളെയും ടെസ്റ്റ് ചെയ്തിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവുമായിരുന്നു. അഞ്ചാംടെസ്റ്റിനു മുമ്പ് നടത്തിയ കൊവിഡ് ടെസ്റ്റിലും എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് ഞാന്‍ കേട്ടത്. ആരുടെയും ഫലം പോസിറ്റീവ് അല്ലെങ്കില്‍ പിന്നെയെന്താണ് പ്രശ്‌നമെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു.

 പിന്നില്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍

പിന്നില്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍

മാഞ്ചസ്റ്ററിലെ അഞ്ചാം ടെസ്റ്റില്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഈ താരങ്ങള്‍ആരൊക്കെയാണെന്നു എനിക്ക് അറിയണം. ഇംഗ്ലീഷ് പത്രങ്ങളിലാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം വന്നത്. ഇന്ത്യന്‍ ടീമിനെക്കുറിച്ച് അവര്‍ ഒരിക്കലും നല്ലത് പറയുകയോ എഴുതുകയോ ചെയ്യാറില്ല. അവര്‍ എപ്പോഴും ഇന്ത്യന്‍ ടീമിന ഉത്തരവാദികളാക്കും. എന്താണ് സത്യമെന്ന് മനസ്സിലാക്കി അതിനു ശേഷം വിരല്‍ ചൂണ്ടൂവെന്നും ഗവാസ്‌കര്‍ പറഞ്ഞു.

 ഒരിക്കലും വിശ്വസിക്കില്ല

ഒരിക്കലും വിശ്വസിക്കില്ല

ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാന്‍ വിസമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ താനൊരിക്കലും വിശ്വസിക്കില്ലെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി. നമ്മുടെ താരങ്ങള്‍ വളരെയധികം കഠിനാധ്വാനം നടത്തിയാണ് പരമ്പരയില്‍ 2-1ന് മുന്നിലെത്തിയത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നമ്മുടെ ബൗളര്‍മാര്‍ക്കു സഹായവും ലഭിക്കുമായിരുന്നു. പിന്നെ എന്തുകൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ കളിക്കാന്‍ വിസമ്മതിക്കണം? പരമ്പര 3-1നു സ്വന്തമാക്കുന്നതിനു വേണ്ടി അവസാന ടെസ്റ്റില്‍ കളിക്കണമെന്നായിരിക്കും അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവുകയെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
അതിനാല്‍ തന്നെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചുവെന്നത് ഞാന്‍ വിശ്വസിക്കില്ല. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഞങ്ങളുടെ കളിക്കാന്‍ തയ്യാറല്ലെന്നു അറിയിച്ചതായി ബിസിസിഐ ഔദ്യോഗികമായി പറയണമായിരുന്നു. അതു നടന്നിട്ടില്ലാത്തതിനാല്‍ തെളിവില്ലാതെ ഇത്തരം അവകാശവാദങ്ങളുന്നയിക്കരുതെന്ന് താന്‍ അഭ്യര്‍ഥിക്കുകയാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യ മികച്ച പ്രകടനം നടത്തി

ഇന്ത്യ മികച്ച പ്രകടനം നടത്തി

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉജ്ജ്വല പ്രകടനമായിരുന്നു വിരാട് കോലിയും സംഘവും പുറത്തെടുത്തത്. ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലെ മോശം പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഇന്ത്യ നല്ല പ്രകടനം നടത്തിയിരുന്നു. ട്രെന്റ് ബ്രിഡ്ജിലെ നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇരുടീമുകളും സമനില സമ്മതിക്കുകയായിരുന്നു. പക്ഷെ ഇന്ത്യക്കു ജയിക്കാമായിരുന്ന മല്‍സരമായിരുന്നു ഇത്. അഞ്ചാംദിനം പൂര്‍ണമായി മഴയെടുത്തതോടെ മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിനു ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ആതിഥേയരുടെ വിജയം. ഓവലിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ വീണ്ടും തിരിച്ചടിച്ചു. 157 റണ്‍സിന് ഇംഗ്ലണ്ടിനെ അവര്‍ നിഷ്പ്രഭരാക്കി.

Story first published: Sunday, September 12, 2021, 18:28 [IST]
Other articles published on Sep 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X