കോലിയെ വീഴ്ത്താന്‍ ഒരൊറ്റ പന്ത് മതി, അത് തന്റെ പക്കലുണ്ട്! വെല്ലുവിളിച്ച് വില്ല്യംസ്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 പരമ്പര രണ്ടു താരങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൊണ്ട് ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിരുന്നു. ഒരാള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നെങ്കില്‍ മറുവശത്ത് വിന്‍ഡീസ് പേസര്‍ കെസ്രിക്ക് വില്ല്യംസായിരുന്നു. അഗ്രസീവായ കോലിയെ പ്രകോപ്പിക്കാന്‍ ശ്രമിച്ച വില്ല്യംസന് ചുട്ട മറുപടിയായിരുന്നു ലഭിച്ചത്.

കോലിയെ പുറത്താക്കിയ ശേഷം തന്റെ ട്രേക്ക്മാര്‍ക്കായ നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയായിരുന്നു വില്ല്യംസ് ആഘോഷിച്ചത്. തൊട്ടടുത്ത കളിയില്‍ വില്ല്യംസിനെതിരേ സിക്‌സര്‍ പറത്തിയ കോലി ഇതേ ആഹ്ലാദപ്രകടനം നടത്തി മറുപടി നല്‍കുകയുമായിരുന്നു. ഇന്ത്യന്‍ ആരാധകരെ ത്രില്ലടിപ്പിച്ച മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്. വീണ്ടും കോലിയുമായി മുഖാമുഖം വന്നാല്‍ തനിക്കു പുറത്താക്കാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് വില്ല്യംസ്.

കോലിയെ ഭയമില്ല

കോലിയെ ഭയമില്ല

കോലിയെ ഭയക്കുന്നില്ലെന്നും അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുക അത്ര കടുപ്പമൊന്നും അല്ലെന്നും വില്ല്യംസ് വ്യക്തമാക്കി. വളരെ പ്രതിഭാശാലിയായ താരമാണ് കോലി. അതില്‍ സംശയമില്ല. പക്ഷെ അദ്ദേഹത്തെക്കുറിച്ച് തനിക്കു ആശങ്കയില്ല. തൊട്ടടുത്ത ദിവസം കോലിക്കെതിരേ ബൗള്‍ ചെയ്യണമല്ലോയെന്ന് ആലോചിച്ച് താന്‍ അസ്വസ്ഥനാവാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ഐപിഎല്ലില്‍ കോലിയും വില്ല്യംസും നേര്‍ക്കുനേര്‍ വരില്ല. കാരണം ഐപിഎല്‍ ലേലത്തില്‍ വിന്‍ഡീസ് പേസറെ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയിരുന്നില്ല.

ഒരൊറ്റ ബോള്‍ മതി

ഒരൊറ്റ ബോള്‍ മതി

വീണ്ടും കോലിയുമായി കൊമ്പുകോര്‍ക്കാന്‍ തയ്യാറാണോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു വില്ല്യംസിന്റെ മറുപടി. എതിര്‍ പക്ഷത്ത് തന്നെ കണ്ടാല്‍ കോലിയുടെ ആവേശം കൂടുമെന്നറിയാം. ഞാന്‍ അവനെ ഇന്നു തല്ലിച്ചതയ്ക്കുമെന്നാവും അപ്പോള്‍ അദ്ദേഹം മനസ്സില്‍ പറയുക. പക്ഷെ ദിവസത്തിന്റെ അവസാനം ക്രിക്കറ്റ് ക്രിക്കറ്റ് തന്നെയാണ്. കോലിയെ പുറത്താക്കാന്‍ ഒരൊറ്റ ബോള്‍ മതി. വീണ്ടും അദ്ദേഹത്തെ പവലിയനിലേക്കു മടക്കാനുള്ളള ആ ബോള്‍ പുറത്തെടുക്കാന്‍ തനിക്കു കഴിയുമെന്നും വില്ല്യംസ് വിശദമാക്കി.

പുതിയ ആഹ്ലാദപ്രകടനം

പുതിയ ആഹ്ലാദപ്രകടനം

ഇനി കോലിക്കെതിരേ കളിക്കുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്താല്‍ വ്യത്യസ്തമായയ പുതിയൊരു ആഹ്ലാദപ്രകടനമായിരിക്കും താന്‍ നടത്തുകയെന്ന് 30 കാരനായ വില്ല്യംസ് പറഞ്ഞു. വീറുറ്റ പോരാട്ടത്തിന് എല്ലായ്‌പ്പോഴും തയ്യാറാണ്. അതിന് മറുഭാഗത്ത് അഗ്രസീവായ കോലിയേക്കാള്‍ മികച്ചൊരാളെ ലഭിക്കാനുമില്ല. ഒരു ഫാസ്റ്റ് ബൗളറെ ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ ഇതു സഹായിക്കുമെന്നും വില്ല്യംസ് കൂട്ടിച്ചേര്‍ത്തു.

കോലിക്കെതിരേ കളിക്കാനിഷ്ടം

കോലിക്കെതിരേ കളിക്കാനിഷ്ടം

കോലിക്കെതിരേ കളിക്കാന്‍ ഏറെ ഇഷ്ടമാണ്. കാരണം വളരെ അഗ്രസീവായ താരമാണ് അദ്ദേഹം. ഇതുപോലെയുള്ള അഗ്രസീവ് താരങ്ങള്‍ക്കെതിരേ കളിക്കുന്നത് ഇഷ്ടപ്പെടുന്നു. കാരണം, അത് തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരാന്‍ സഹായിക്കാറുണ്ട്.

വീണ്ടും കോലിയുമായി മുഖാമുഖം വരാന്‍ കാത്തിരിക്കുകയാണ്. അതു നടന്നാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലി മാത്രമല്ല താനും ശ്രമിക്കുമെന്നും വില്ല്യംസ് പറയുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, September 14, 2020, 15:35 [IST]
Other articles published on Sep 14, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X