സച്ചിന് തെണ്ടുല്‍ക്കര്‍ - ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം. വിരാട് കോലിയാകട്ടെ സച്ചിന് ശേഷം ഏറ്റവും അധികം വാഴ്ത്തപ്പെട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. ഇരുപത്താറാം വയസ്സില്‍ എത്തി നില്‍ക്കുന്ന വിരാട് കോലിയെ ആരാധകരും കളിയെഴുത്തുകാരും താരതമ്യം ചെയ്യുന്നത് സച്ചിനുമായിട്ടാണ്. കോലിയുടെ എക്കാലത്തെയും വലിയ ആരാധനാപാത്രമാണ് സച്ചിന്‍. പക്ഷേ താന്‍ സച്ചിനൊപ്പം എത്തി എന്ന് വിശ്വസിക്കാന്‍ മാത്രം വിരാട് കോലി തയ്യാറല്ല.
Read Also: ഐസിസില്‍ വരെയെത്തി മല്ലൂസ്.. ആരാണീ മല്ലൂസ്, എന്താണീ മല്ലൂസ്.. മല്ലൂസിനെക്കുറിച്ച് അറിയാനുള്ളതെല്ലാം!
എന്തുകൊണ്ടാണ് ആളുകള്‍ തന്നെ സച്ചിനുമായി താരതമ്യം ചെയ്യുന്നത് എന്നറിയില്ല. സച്ചിന്‍ കളിച്ചത് പോലെ കളിക്കാനോ ആളുകള്‍ പ്രചോദിപ്പിക്കാനോ ഇനി ഒരു മനുഷ്യര്‍ക്കും കഴിയുമെന്ന് താന്‍ കരുതുന്നില്ല. സച്ചിന്‍ സച്ചിനാണ്. എല്ലാ താരതമ്യങ്ങളും സച്ചിനെ ഒഴിവാക്കി വേണം തുടങ്ങാന്‍. സച്ചിന് താഴെ മാത്രമുള്ള കളിക്കാരെ മാത്രമേ താരതമ്യം ചെയ്യാന്‍ പറ്റൂ. താരതമ്യം ചെയ്യേണ്ടവര്‍ സച്ചിനെ ഒഴിവാക്കി വേണം അത് ചെയ്യാന്‍.

സച്ചിന്റെ റെക്കോര്‍ഡുകള്‍ തന്റെ ലക്ഷ്യമല്ല. മനുഷ്യര്‍ക്കാര്‍ക്കും അത് എത്തിപ്പിടിക്കാന്‍ പറ്റുമെന്ന് താന്‍ കരുതുന്നില്ല. പതിനാറാം വയസ്സില്‍ കളി തുടങ്ങിയതാണ് സച്ചിന്‍. ഇരുപതില്‍പ്പരം വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു. ഇത്രയും കാലം കളിക്കാന്‍ പോലും ആര്‍ക്കും പറ്റില്ല. സച്ചിനുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് വിരാട് കോലി ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട്.
ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തന്റെ ഫോമിന്റെ പാരമ്യത്തിലാണോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല എന്നാണ് കോലിയുടെ അഭിപ്രായം. തന്റെ കരിയറില്‍ ഏറ്റവും മനോഹരമായി താന്‍ ബാറ്റ് ചെയ്യുന്നത് ഇപ്പോഴാണ്. എന്ന് കരുതി ഫോമിന്റെ ഈ ഘട്ടം വെറുതെ കളയാന്‍ പറ്റില്ല. നിലവില്‍ ഇന്ത്യന്‍ ടീമിനെ വെസ്റ്റ് ഇന്‍ഡീസില്‍ നയിക്കുകയാണ് കോലി. നാല് ടെസ്റ്റുകളാണ് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക.