Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് മാത്രമാണ് ക്രിസ് ഗെയ്ല്‍.. മറ്റെല്ലാം മറന്നേക്കൂ.. ഗെയ്ല്‍ കാറ്റില്‍ കടപുഴകി ഇംഗ്ലണ്ട്!

മുംബൈ: ഇതാണ് ക്രിസ് ഗെയ്ല്‍. കളിക്കളത്തിന് അകത്തും പുറത്തും കംപ്ലീറ്റ് എന്റര്‍ടൈനര്‍. വിവാദനായകന്‍ എന്ന് കരുതി ഗെയ്‌ലിന്റെ കളി കാണുന്നത് നിര്‍ത്തിയാല്‍ നിര്‍ത്തുന്നവര്‍ക്ക് നഷ്ടം. 48 പന്തില്‍ 11 സിക്‌സും 5 ഫോറും സഹിതം 100 പുറത്താകാതെ 100 റണ്‍സ്. വേറെ എവിടെക്കിട്ടും ഇതുപോലെ ഒരു എന്റര്‍ടൈന്റ്‌മെന്റ്. ട്വന്റി 20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗെയ്‌ലിന്റെ താണ്ഡവം.

183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് 18.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. ആദ്യ ഓവറുകളില്‍ സാമുവല്‍സ് അടിച്ചുതകര്‍ക്കുമ്പോള്‍ ഗെയ്ല്‍ നോക്കിനിന്നു. പിന്നെ പതുക്കെ ചാര്‍ജ്ജ് ഏറ്റെടുത്തു. അവിടുന്നങ്ങോട്ട് കളി വിന്‍ഡീസിന്റെ കയ്യിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സടിച്ചത്. ഗെയ്‌ലാട്ടത്തിന്റെ ചിത്രങ്ങളിലേക്ക്...

എല്ലാം ഗെയ്ല്‍

എല്ലാം ഗെയ്ല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ജയം എന്ന് പറയുന്നതിനേക്കാള്‍ സത്യം ഗെയ്‌ലിന്റെ ജയം എന്ന് പറയുന്നതാണ്. ഫേസ്ബുക്കില്‍ ആരോ ചോദിച്ചത് പോലെ ഒറ്റക്ക് ഒരു രാജ്യമായി പ്രഖ്യാപിക്കണം ഗെയ്‌ലിനെ. അമ്മാതിരി അടിയായിരുന്നു.

സ്‌കോര്‍ബോര്‍ഡില്‍ ഇങ്ങനെ

സ്‌കോര്‍ബോര്‍ഡില്‍ ഇങ്ങനെ

48 പന്തില്‍ 11 സിക്‌സും 5 ഫോറും സഹിതമാണ് ക്രിസ് ഗെയ്ല്‍ 100 റണ്‍സടിച്ചത്. ട്വന്റി 20യില്‍ രണ്ടാമത്തെ സെഞ്ചുറി അടിച്ച ഗെയ്ല്‍ തന്നെ മാന്‍ ഓഫ് ദ മാച്ചും.

സാമുവല്‍സ് തുടങ്ങി

സാമുവല്‍സ് തുടങ്ങി

27 പന്തില്‍ 37 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സാണ് വിന്‍ഡീസിന് വേണ്ടി അടികള്‍ തുടങ്ങിയത്. ആദ്യത്തെ അഞ്ചോവറില്‍ ഗെയ്ല്‍ കളിച്ചത് ആകെ 6 പന്തുകള്‍ മാത്രം.

ഇംഗ്ലണ്ടിന് തുണയായത് റൂട്ട്

ഇംഗ്ലണ്ടിന് തുണയായത് റൂട്ട്

ആരും ഫിഫ്റ്റി കടന്നില്ലെങ്കിലും ഇംഗ്ലണ്ട് മാന്യമായ സ്‌കോറില്‍ എത്തിയിരുന്നു. 48 റണ്‍സടിച്ച ജോ റൂട്ട് ആണ് അവരുടെ ടോപ് സ്‌കോറര്‍

മോര്‍ഗനും ബട്‌ലറും

മോര്‍ഗനും ബട്‌ലറും

14 പന്തില്‍ 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍, 20 പന്തില്‍ 30 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ 180 കടത്തിയത്.

Story first published: Thursday, March 17, 2016, 11:50 [IST]
Other articles published on Mar 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+