Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത കളി പാകിസ്താനോട്, തോറ്റാല്‍ ഇന്ത്യ പുറത്ത്.. ധോണിക്ക് പറയാനുള്ളത്...

കൊല്‍ക്കത്ത: ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യയ്ക്ക് അടുത്ത മത്സരത്തില്‍ പാകിസ്താനാണ് എതിരാളികള്‍. ശനിയാഴ്ച നടക്കുന്ന ഈ കളി കൂടി തോറ്റാല്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അതോടെ തീരും. ന്യൂസിലന്‍ഡും പാകിസ്താനും റണ്‍റേറ്റിലും വളരെ മുന്നിലാണ്. കഷ്ടി രണ്ട് ജയവുമായി ഇന്ത്യയ്ക്ക് പിന്നെ സെമിഫൈനലില്‍ കയറാന്‍ പറ്റില്ലെന്ന് സാരം. ഒരു ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് സെമിയില്‍ എത്തുക.

പാകിസ്താനെതിരായ കളിയില്‍ ഇന്ത്യ തിരിച്ചുവരും എന്നാണ് ക്യാപ്റ്റന്‍ എം എസ് ധോണി പറയുന്നത്. ഡു ഓര്‍ ഡൈ മത്സരമാണ് അത് അറിയാം. പക്ഷേ ഇന്ത്യയ്ക്ക് വഴി അവസാനിച്ചിട്ടില്ല. സമ്മര്‍ദ്ദം എല്ലാ കളികളിലും ഉണ്ട്. സമ്മര്‍ദ്ദമില്ലാതെ ഒരു കളിക്കും ഇറങ്ങാന്‍ പറ്റില്ല. ഇത്തവണ ആദ്യത്തെ കളി തോറ്റു. ഇനിയൊരു കളി കൂടി തോറ്റാല്‍ പുറത്താകും - പാകിസ്താനെതിരായ മത്സരത്തില്‍ സമ്മര്‍ദ്ദം ഇന്ത്യയുടെ ഭാഗത്താണോ എന്ന് ചോദിച്ചപ്പോള്‍ ധോണിയുടെ മറുപടി ഇങ്ങനെയായിരുന്നു.

dhoni

സമ്മര്‍ദ്ദമുണ്ടായാലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കളിക്കാര്‍ക്ക് പറ്റും എന്നാണ് ധോണിയുടെ പ്രതീക്ഷ. സമ്മര്‍ദ്ദത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് നമ്മള്‍. മുന്‍പും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാര്‍ച്ച് 19 ശനിയാഴ്ചയാണ് ഇന്ത്യ - പാകിസ്താന്‍ മത്സരം. ഇന്ത്യയുടെ അടുത്ത കളി ബംഗ്ലാദേശുമായാണ്. മാര്‍ച്ച് 23ന്. മൊഹാലിയില്‍ മാര്‍ച്ച് 27ന് ഓസ്‌ട്രേലിയയുമായുള്ള മത്സരത്തോടെ ഇന്ത്യയുടെ ആദ്യറൗണ്ട് മത്സരങ്ങള്‍ അവസാനിക്കും.

Story first published: Thursday, March 17, 2016, 16:48 [IST]
Other articles published on Mar 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+