വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഓപ്പണറാക്കി നോക്കൂ, അപ്പോള്‍ കാണാം കളി!- സിഎസ്‌കെയോടു ഉത്തപ്പ

കഴിഞ്ഞ ലേലത്തിലാണ് താരം സിഎസ്‌കെയിലെത്തിയത്

ഐപിഎല്ലിന്റെ 14ാം സീസണില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനു വേണ്ടി അരങ്ങേറാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ. കഴിഞ്ഞ മാസത്തെ താരലേലത്തിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ താരം കൂടിയായ ഉത്തപ്പയെ സിഎസ്‌കെ വാങ്ങിയത്. മുന്‍ സീസണുകളില്‍ രാജസ്ഥാനിലും മുമ്പത്തെ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലും പലപ്പോഴും മധ്യനിരയിലാണ് ഉത്തപ്പ കളിച്ചിരുന്നത്. ഇതു കാരണമാണ് തനിക്കു സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കാതിരുന്നതെന്നു 35 കാരനായ താരം വ്യക്തമാക്കി.

1

ഓപ്പണറായി കളിക്കണമെന്നതാണ് തീര്‍ച്ചയായും എന്റെ ആഗ്രഹം. ഈ റോളിലാണ് ഞാന്‍ സാധാരണയായി ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാറുള്ളത്. ടീമിനു മികച്ച തുടക്കം നല്‍കുന്നതും ടീമിനു വേണ്ടി മല്‍സരങ്ങള്‍ ജയിക്കുന്നതുമാണ് എന്നെ സംബന്ധിച്ച് എളുപ്പമുള്ള കാര്യങ്ങള്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആളുകള്‍ എന്നെ വ്യത്യസ്ത റോളുകളില്‍ ഉപയോഗിക്കുകയാണ്. അതില്‍ ഞാന്‍ അത്ര നന്നായി ചെയ്യുന്ന കാര്യവുമല്ല. ഇതു കാരണമാണ് എന്റെ പ്രകടനത്തില്‍ ഇടിവുണ്ടായത്. എന്നാല്‍ ഓപ്പണറായി കളിച്ചപ്പോഴെല്ലാം താന്‍ നന്നായി കളിച്ചിട്ടുണ്ടെന്നും ഉത്തപ്പ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

2014ലെ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായിരുന്നു ഉത്തപ്പ. എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി താരത്തിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 12 ഇന്നിങ്‌സുകളില്‍ നിന്നും 16.33 ശരാശരിയില്‍ 196 റണ്‍സ് മാത്രമാണ് ഉത്തപ്പയ്ക്കു നേടാനായത്.

ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടനം പരിശോധിക്കുകയാണെങ്കില്‍ മൂന്നാം നമ്പറിലാണ് ഉത്തപ്പ ഏറ്റവും നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളതെന്നു കാണാം. മൂന്നാം നമ്പറില്‍ 32.39 ശരാശരിയില്‍ 1425 റണ്‍സ് താരം നേടിയിട്ടുണ്ട്. ഓപ്പണറായി 2057 റണ്‍സെടുത്തിട്ടുണ്ടെങ്കിലും ഉത്തപ്പയുടെ ശരാശരി 27.43 ആയിരുന്നു. നാലും അഞ്ചും സ്ഥാനങ്ങളില്‍ ബാറ്റിങിന് ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ശരാശരി 27.45, 17.44 എന്നിങ്ങനെയായി കുറയുകയും ചെയ്തു.

2

സിഎസ്‌കെ നായകന്‍ ധോണിയുമായി തനിക്കു സ്വന്തം കുടുംബാംഗത്തോടെന്നതു പോലെയുള്ള അടുപ്പമാണുള്ളതെന്നു ഉത്തപ്പ വെളിപ്പെടുത്തി. ധോണിയെക്കുറിച്ചു ഒരുപാട് നല്ല ഓര്‍മകളാണുള്ളത്. ചാലഞ്ചര്‍ ട്രോഫിക്കിടെയാണ് ഞങ്ങള്‍ ആദ്യമായി നേരില്‍ കാണുന്നത്. 2004ല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഒരുമിച്ച് ഒരു മല്‍സരത്തില്‍ കളിക്കുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കളിച്ചിരുന്ന കാലത്ത് ഞാനും ധോണിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. അതിനു ശേഷവും എല്ലായ്‌പ്പോഴും ഞങ്ങള്‍ അടുപ്പം പുലര്‍ത്തിയിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും ഞങ്ങളുടെ സൗഹൃദം വളരുകയാണ്. ഇന്നു ഞങ്ങളുടെ കുട്ടികള്‍ പോലും നല്ല സുഹൃത്തുക്കളാണെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിനു വേണ്ടിയാണ് ഉത്തപ്പ ഇപ്പോള്‍ കളിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വേണ്ടി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. 75.4 ശരാശരിയില്‍ 131.81 സ്‌ട്രൈക്ക് റേറ്റോടെ 377 റണ്‍സാണ് ഉത്തപ്പ നേടിയത്.

Story first published: Thursday, March 11, 2021, 16:57 [IST]
Other articles published on Mar 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X