Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും കീഴടങ്ങി, ഇന്ത്യയുമായി ക്രിക്കറ്റില്ല!

കറാച്ചി: ഭീകരവാദത്തിലും രാഷ്ട്രീയത്തിലും തട്ടി ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര മുടങ്ങി. ഡിസംബര്‍ 24 വ്യാഴാഴ്ച തുടങ്ങും കളികള്‍ എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പരമ്പര ഇനി നടക്കില്ല എന്ന കാര്യം പാകിസ്താന്റെ ക്രിക്കറ്റ് ബോര്‍ഡും സമ്മതിച്ചു. ഇന്ത്യ - പാക് പരമ്പര അടുത്ത കാലത്തൊന്നും നടക്കില്ല എന്ന് പി സി ബി ചെയര്‍മാനായ ഷഹരിയാര്‍ ഖാന്‍ തന്നെയാണ് സമ്മതിച്ചത്.

യു എ ഇയിലോ ശ്രീലങ്കയിലോ വെച്ച് ഇന്ത്യ - പാക് പരമ്പര നടത്താമെന്ന പ്രതീക്ഷ അവസാനിച്ചതായി ഷഹരിയാര്‍ ഖാന്‍ ലാഹോറില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പല തീയതികളും വേദികളും ഇതിനായി പരിഗണിക്കപ്പെട്ടിരുന്നു. ഡംസബര്‍ 15, 24 എന്നിങ്ങനെയായിരുന്നു തീയതികള്‍. ശ്രീലങ്കയില്‍ വെച്ച് കളിക്കാമെന്ന് രണ്ട് ബോര്‍ഡുകളും തമ്മില്‍ ഏറെക്കുറെ തീരുമാനമായതാണ്. എന്നാല്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും അനുമതി കിട്ടിയില്ല.

shaharyarkhan

വിചാരിച്ച സമയം കഴിഞ്ഞുപോയതിനാല്‍ തല്‍ക്കാലം ഇന്ത്യയുമായി കളി നടക്കില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടി എന്ന കാര്യം ബി സി സി ഐയില്‍ നിന്നും കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. അനുമതി കിട്ടിയാല്‍ 2016 ലെങ്കിലും ഇന്ത്യയുമായി കളിക്കാമെന്നാണ് പ്രതീക്ഷ - ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. ഈ വര്‍ഷമല്ലെങ്കിലും അടുത്ത വര്‍ഷമെങ്കിലും ഇന്ത്യയുമായി കളിക്കാമെന്നാണ് പ്രതീക്ഷ.

നേരത്തെ ദുബായില്‍ വെച്ച് ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പി സി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും നടത്തിയ ചര്‍ച്ചയിലാണ് ശ്രീലങ്കയില്‍ വെച്ച് കളിക്കാമെന്ന കാര്യത്തില്‍ ധാരണയായത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടാത്തതിനാലാണ് പരമ്പരയുടെ ഭാവി അനിശ്ചിതത്വമായി നീണ്ടുപോകുകയായിരുന്നു.

Story first published: Thursday, December 24, 2015, 14:55 [IST]
Other articles published on Dec 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+