പഞ്ചാബിലെ ഫ്‌ളോപ്പ് ഷോയില്‍ നിരാശയില്ല, വമ്പനടിയുടെ രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഷാരൂഖ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടിയുള്ള വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് ഐപിഎല്ലിലേക്കു വന്നതോടെ ലോക ശ്രദ്ധയുമാകര്‍ഷിച്ചു. പഞ്ചാബ് കിങ്‌സിന്റെ ചുവപ്പ് ജഴ്‌സിയിലാണ് ഷാരൂഖിനെ ഇതുവരെ ടൂര്‍ണമെന്റില്‍ കണ്ടത്. 2021ലെ സീസണിനു ശേഷം അദ്ദേഹത്തെ പഞ്ചാബ് കൈവിട്ടിരുന്നെങ്കിലും കഴിഞ്ഞ സീസണിനു മുമ്പുള്ള മെഗാ ലേലത്തില്‍ തിരികെ കൊണ്ടു വരികയായിരുന്നു.

ഓപ്പണറാക്കിയത് ധോണി, പക്ഷെ ഓഫ്‌സ്പിന്നറായ രോഹിത്തിനെ ബാറ്ററാക്കിയത് ആരെന്നറിയുമോ?ഓപ്പണറാക്കിയത് ധോണി, പക്ഷെ ഓഫ്‌സ്പിന്നറായ രോഹിത്തിനെ ബാറ്ററാക്കിയത് ആരെന്നറിയുമോ?

വലിയ തുകയ്ക്കു ടീമിലേക്കു കൊണ്ടുവന്ന ഷാരൂഖിന് പക്ഷെ തന്റെ മൂല്യത്തിനൊത്ത പ്രകടനം കഴിഞ്ഞ തവണ പുറത്തെടുക്കാനായില്ല. 16.71 ശരാശരിയില്‍ 108.33 സ്‌ട്രൈക്ക് റേറ്റോടെ 117 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. പക്ഷെ ഈ പ്രകടനം തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ്.

ചിലപ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഫലം വരാം, ചിലപ്പോള്‍ വരാതിരിക്കുകയും ചെയ്യാം. പക്ഷെ ഞാന്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിയില്‍ വിശ്വസിക്കുന്നയാളാണ്. ഐപിഎല്ലിനിടെ അഭിനവ് മുകുന്ദുമായി ഞാന്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ തവണത്തെ പ്രകടനം മാനസികമായി എന്നെ ഒരിക്കലും ബാധിച്ചില്ല. കാരണം ഞാന്‍ കാര്യങ്ങളെല്ലാം ശരിയായി തന്നെ ചെയ്യുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അതിന്റെ ഫലം ലഭിക്കും. മറ്റു ചിലപ്പോഴാവട്ടെ ലഭിക്കുകയുമില്ല. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാന്‍ നന്നായി പരിശീലനം നടത്തുന്നുണ്ടോയന്നതും മാനസികമായി ശരിയായ അവസ്ഥയിലാണോയെന്നതുമാണെന്നും ഷാരൂഖ് ഖാന്‍ വിശദമാക്കി.

IND vs WI: ഹൂഡ സ്വാര്‍ഥന്‍, സഞ്ജുവിന് അഞ്ചോവറില്‍ നല്‍കിയത് എട്ടു ബോള്‍ മാത്രം!

ഏതു ടീമിനു വേണ്ടി കളിക്കുകയാണെങ്കിലും ഞാന്‍ കഴിവിന്റെ പരമാവധി തന്നെ നല്‍കാനാണ് ശ്രമിക്കാറുള്ളത്. എനിക്കു അവസരം ലഭിച്ചാലും ഇല്ലെങ്കിലും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. ഒരു പരിശീലന സെഷനിലായാലും മല്‍സരത്തിലായാലും എന്റെ ഏറ്റവും മികച്ച വേര്‍ഷനായി മാറാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ഞാന്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി പരിശീലനം നടത്തി വരികയാണ്.

പരിശീല സെഷനില്‍ ഏറ്റവും മികച്ച നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവസരങ്ങള്‍ ലഭിക്കുകയും ലഭിക്കാതിരിക്കുകയും ചെയ്യും. എന്നാല്‍ ശരിയായ സമയത്തു നിങ്ങളുടെ കഴിവ് മൂര്‍ച്ച കൂട്ടി വയ്ക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഞാന്‍ ശ്രദ്ധിക്കുന്നതും ഇക്കാര്യത്തില്‍ തന്നെയാണെന്നും ഷാരൂഖ് ഖാന്‍ പറയുന്നു.

IPL: രോഹിത്തിനു ശേഷം അടുത്ത മുംബൈ ക്യാപ്റ്റനാര്? ഇവരിലൊരാളെ ഉറപ്പിക്കാം

പഞ്ചാബ് കിങ്‌സിലെ സഹതാരങ്ങളും ഇംഗ്ലണ്ടിന്റെ പവര്‍ ഹിറ്റര്‍മാരുമായ ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍ തുടങ്ങിയവരോടു സംസാരിച്ചതും പവര്‍ ഹിറ്റിങില്‍ തനിക്കു മുതല്‍ക്കൂട്ടായിട്ടുണ്ടെന്നു ഷാരൂഖ് ഖാന്‍ വ്യക്തമാക്കി. തുടക്കം മുതല്‍ താഴെ വരെ പവര്‍ ഹിറ്റര്‍മാരുള്ള ടീമായിരുന്നു കഴിഞ്ഞ തവണ പഞ്ചാബിന്റേത്. കാഗിസോ റബാഡ വരെയുള്ളവര്‍ ഇതിനു ശേഷിയുള്ളവരാണ്.

.

ഇവര്‍ക്കൊപ്പമെല്ലാം ചെലവഴിച്ചതിലൂടെ നെറ്റ്‌സില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞു. അവര്‍ ബാറ്റ് ചെയ്യുന്ന രീതിയെല്ലാം ഇതിലൂടെ മനസ്സിലാക്കി. സ്ഥിരതയോടെ എങ്ങനെ പവര്‍ ഹിറ്റിങ് ഷോട്ടുകള്‍ കളിക്കാമെന്ന കാര്യത്തില്‍ ബെയര്‍സ്‌റ്റോയും ലിവിങ്‌സ്റ്റണും നെറ്റ്‌സില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവരുമായുള്ള സംസാരത്തിലൂടെ പഠിക്കാനായ കാര്യങ്ങള്‍ എന്റെ തീര്‍ച്ചയായും കരിയറില്‍ വളരെ ദൂരം മുന്നോട്ടു കൊണ്ടു പോവാന്‍ സഹായിക്കുമെന്നും ഷാരൂഖ് തുറന്നുപറഞ്ഞു

കരിയറിന്റെ തുടക്കം മുതല്‍ പവര്‍ ഹിറ്റിങ് ബാറ്ററാണ് ഷാരൂഖ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഓഫ് സ്പിന്‍ ബൗളിങും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് താരം. അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിരുന്നപ്പോള്‍ ഷാരൂഖ് സ്ഥിരമായി ബൗള്‍ ചെയ്തിരുന്നു. പക്ഷെ തോളിനേറ്റ പരിക്കിനു ശേഷം താരം ബൗളിങില്‍ നിന്നും കുറച്ച് മാറി നില്‍ക്കുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 26, 2022, 9:44 [IST]
Other articles published on Jul 26, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X