Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന് പറ്റിയത് ആര്‍ക്കും പറ്റാം: ധോണി

മിര്‍പൂര്‍: ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ ഇഴഞ്ഞുനീങ്ങിയ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജിനെ ന്യായീകരിച്ച് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. യുവരാജ് സിംഗിന് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്. യുവരാജ് കഠിനമായി ശ്രമിച്ചുനോക്കി. പക്ഷേ വിജയം കണ്ടില്ല. ഇക്കാര്യത്തില്‍ യുവിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും ധോണി പറഞ്ഞു.

നേരിടുന്ന ആദ്യപന്തില്‍ തന്നെ സിക്‌സര്‍ അടിക്കാന്‍ പറ്റില്ലല്ലോ എന്ന് പറഞ്ഞാണ് പ്രിയ കൂട്ടുകാരനെ ധോണി ന്യായീകരിച്ചത്. എന്നാല്‍ 21 പന്തുകള്‍ ക്രീസില്‍ ചെലവിട്ട യുവരാജ് സിംഗിന് ഒരു ബൗണ്ടറി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. 21 പന്തില്‍ വെറും 11 റണ്‍സായിരുന്നു യുവരാജിന്റെ സംഭാവന. യുവിയുടെ ഇഴച്ചില്‍ ഇന്ത്യയ്ക്ക് നഷ്ടമാക്കിയത് രണ്ടാം ലോകകപ്പാണ്.

dhoni

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജിന്റെ ഭാവിയെക്കുറിച്ചും ധോണി വളരെ നയപരമായാണ് പ്രതികരിച്ചത്. ധോണിയോടുള്ള പത്രക്കാരുടെ ചോദ്യങ്ങളെല്ലാം യുവരാജിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചായിരുന്നു. എന്നാല്‍ തല്‍ക്കാലം ഇന്ത്യയുടെ ക്രിക്കറ്റ് സീസണ്‍ ഇവിടെ കഴിയുന്നു എന്നാണ് ധോണി പ്രതികരിച്ചത്. ഐ പി എല്‍ പോലുള്ള ആഭ്യന്തര ക്രിക്കറ്റിന് ശേഷമേ ഇനി ഇന്ത്യയ്ക്ക് കളിയുള്ളു, അതുകൊണ്ട് ഇക്കാര്യം പിന്നീട് സംസാരിക്കാമെന്നും ധോണി പറഞ്ഞു.

യുവരാജിനെ കുറിച്ചുളള പത്രക്കാരുടെ ചോദ്യങ്ങള്‍ക്കൊന്നും ധോണി കൃത്യമായ ഉത്തരം പറഞ്ഞില്ല. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. വ്യക്തിഗത പ്രകടനം ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. ആരാധകരുടെ നിരാശ മനസിലാക്കാം. എന്നാല്‍ അവരേക്കാള്‍ നിരാശനായിരിക്കും മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ കളിക്കാരന്‍. ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പിച്ച് ശ്രീലങ്ക ലോകകപ്പ് സ്വന്തമാക്കിയിരുന്നു.

Story first published: Monday, April 7, 2014, 15:16 [IST]
Other articles published on Apr 7, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+