ഇന്ത്യ - ശ്രീലങ്ക ഒന്നാം ട്വന്റി 20 ഇന്ന്.. മലയാളി പേസർ ബേസിൽ തമ്പി അരങ്ങേറുമോ.. ഇത് സുവര്‍ണാവസരം!!
കട്ടക്ക്: ഇന്ത്യ - ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ ഒന്നാമത്തെ മത്സരം ഇന്ന് (ഡിസംബർ 20 വ്യാഴാഴ്ച) കട്ടക്കിൽ നടക്കും. ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ട്വന്റി 20യിലും വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തയിലില്ല. ടെസ്റ്റിൽ 1 -0 നും ഏകദിനത്തിൽ 2 - 1 നുമാണ് ഇന്ത്യ പരമ്പര ജയിച്ചത്. രാത്രി 7 മണിക്കാണ് കളി തുടങ്ങുക. സ്റ്റാർ സ്പോർട്സ് 1, 3 ചാനലുകളിൽ കളി തത്സമയം കാണാം.

ഇന്ത്യയുടെ വിജയം പോലെ തന്നെ മലയാളികൾ കാത്തിരിക്കുന്ന മറ്റൊരു കാര്യം കൂടി ഒന്നാം ട്വന്റി 20 മത്സരത്തിനുണ്ട്. മലയാളി താരമായ ബേസിൽ തമ്പി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുമോ എന്ന കാര്യമാണ് അത്. ശ്രീശാന്തിന് ശേഷം മറ്റൊരു ഫാസ്റ്റ് ബൗളർ കേരളത്തിൽ നിന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു എന്ന ബഹുമതിയാണ് ബേസിൽ തമ്പിയെ കാത്തിരിക്കുന്നത്. ഐ പി എല്ലിലും രഞ്ജി ട്രോഫിയിലും നടത്തിയ മിന്നും പ്രകടനമാണ് തമ്പിയെ ടീമിലെത്തിച്ചത്.
ഭുവനേശ്വർ കുമാറിന്റെ അഭാവത്തിൽ ആരായിരിക്കും ഭുമ്രയ്ക്കൊപ്പം ഫാസ്റ്റ് ബൗളറായി കളിക്കുക എന്നത് ഇനിയും വ്യക്തമല്ല. ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ് എന്നിവരും ടീമിൽ ഉണ്ട്. സ്പിന്നർമാരായി കുൽദീപ് യാദവും ചാഹലും തന്നെ കളിച്ചേക്കും. ഫോമിലുള്ള രോഹിത് ശർമയും ധവാനും നയിക്കുന്ന ബാറ്റിംഗ് നിരയിലും ഇന്ത്യയ്ക്ക് തലവേദനയൊന്നുമില്ല. പരമ്പര തൂത്തുവാരിയിൽ റാങ്കിംഗിൽ രണ്ടാം സ്ഥാനലവും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications