മിസ്ബാഹ് ഉല്‍ഹഖ് ഇസ്ലാമാബാദ് യുണൈറ്റഡ് പരിശീലകനാവും
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനും സെലക്ടറുമായ മിസ്ബാഹ് ഉല്‍ഹഖ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ഇസ്ലാമാബാദ് യുണൈറ്റഡിന്റെ പരിശീലകനാവും. ഡീന്‍ ജോണിസ് പകരക്കാരനായാണ് മിസ്ബാഹിനെ നിയമിക്കുന്നത്. എന്നാല്‍ മിസ്ബാഹിനെ മുഖ്യ പരിശീലകനാക്കുന്നതില്‍ മറ്റ് ഫ്രാഞ്ചൈസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ദേശീയ ടീം ചുമതലയുള്ളയാളെ മറ്റ് ചുമതല ഏല്‍പ്പിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതേ സമയം തന്നെ പുറത്താക്കിയ വിവരംജോണിസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരാധകരെ അറിയിച്ചത്. അതേ സമയം ഇസ്ലാമാബാദ് യുണൈറ്റഡ് ഔദ്യോഗികമായി മിസ്ബാഹ് ഉല്‍ഹഖിന്റെ നിയമനം പ്രഖ്യാപിച്ചിട്ടില്ല.

മിസ്ബാഹിന്റെ നിയമനം പിസിബിക്കും തലവേദനയായിരിക്കുകയാണ്. മറ്റ് ഫ്രാഞ്ചൈസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ മിസ്ബാഹ് പിന്മാറാനുള്ള സാധ്യതയും കൂടുതലാണ്. അതേ സമയം മിസ്ബാഹ് പിഎസ്എല്ലില്‍ പങ്കെടുത്താല്‍ അത് പാകിസ്താന്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് പിസിബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വസിം ഖാന്റെ അഭിപ്രായം. എന്തായാലും മിസ്ബാഹ് പരിശീലകനായാല്‍ അത് കടുത്ത പ്രതിഷേധത്തിന് ഇടയാകുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications