വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സില്‍ ഇന്ത്യയും ഇശാന്ത് ശര്‍മയും ചരിത്രമെഴുതിയിട്ട് കൃത്യം നാലുവര്‍ഷം

ലണ്ടന്‍: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മയുടെ അത്ഭുത സ്‌പെല്ലില്‍ ഇംഗ്ലണ്ടിനെ അവരുടെ കോട്ടയില്‍ തകര്‍ത്ത് ഇന്ത്യ ചരിത്രമെഴുതിയിട്ട് നാലുവര്‍ഷം. 2014 ജൂലൈ 21നായിരുന്നു ഇന്ത്യ ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ മറക്കാനാകാത്ത വിജയം സ്വന്തമാക്കിയത്. 28 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ഇംഗ്ലണ്ടില്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ ജയിച്ചതെന്ന പ്രത്യേകതകൂടിയുണ്ട്.

ishantsharma

2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ 3-1ന് എന്ന നിലയില്‍ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ എക്കാലവും ഓര്‍ത്തുവെക്കാവുന്ന ഒരു വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞു. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നതിനാല്‍ വീറും വാശിയും നിറഞ്ഞ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മത്സരം കൈയ്യടക്കുകയായിരുന്നു.

ജെയിംസ് ആന്‍ഡേഴ്‌സണിന്റെ 4 വിക്കറ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 295 റണ്‍സാണെടുത്തത്. അജിങ്ക്യ രാഹാനെ 103 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 319 റണ്‍സെടുത്ത് നേരിയ ലേഡുനേടി. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യ 342 റണ്‍സെടുത്തു.

319 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഒരവസരത്തില്‍ ജയം എത്തിപ്പിടിക്കുമെന്ന് തോന്നിച്ചിരുന്നു. മോയിന്‍ അലിയും ജോ റൂട്ടും 101 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. എന്നാല്‍, ഇശാന്ത് ശര്‍മയുടെ അത്ഭുത സ്‌പെല്ലില്‍ ഇംഗ്ലണ്ടിന് നഷ്ടമായത് അഞ്ചുവിക്കറ്റാണ്. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ആകെ ഏഴുവിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായി.

Story first published: Sunday, July 22, 2018, 8:28 [IST]
Other articles published on Jul 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X