Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് തിരിച്ചടി; ഇശാന്ത് ശര്‍മ ന്യൂസിലന്‍ഡ് പര്യടനത്തിനില്ല

ന്യൂഡല്‍ഹി: വിദേശ പിച്ചുകളില്‍ വമ്പന്‍ പ്രകടനം നടത്താറുള്ള ബൗളര്‍ ഇശാന്ത് ശര്‍മയുടെ സേവനം ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡ് പര്യടനത്തില്‍ ലഭിക്കില്ല. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇശാന്തിന് ടെസ്റ്റ് പരമ്പര നഷ്ടമാവുക. ഇശാന്തിന് ന്യൂസിലന്‍ഡില്‍ കളിക്കാനാകില്ലെന്ന് ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഡല്‍ഹിക്കുവേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിനിടെയാണ് ഇശാന്തിന് പരിക്കേറ്റത്.

ഫിബ്രുവരി 21നാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ടെസ്റ്റിനിറങ്ങുക. രണ്ട് ടെസ്റ്റ് അടങ്ങിയ പരമ്പരയില്‍ ഇശാന്തിന് പകരം മറ്റൊരു ബൗളര്‍ക്ക് അവസരം തെളിയും. ന്യൂസിലന്‍ഡിലേക്കുള്ള ടെസ്റ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഇശാന്തിന്റെ പരിക്ക് ഭേദമാകില്ലെന്ന് ഡിഡിസിഎ അറിയിച്ചതോടെ താരത്തിന്റെ സാന്നിധ്യമുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

ishantsharma

ഇശാന്തിന്റെ എംആര്‍ഐ റിപ്പോര്‍ട്ട് പരിശോധിച്ചെന്നും ഗുരുതരമായ പരിക്കാണ് താരത്തിന് ഏറ്റിരിക്കുന്നതെന്നും ഡിഡിസിഎ പറയുന്നു. ആറ് ആഴ്ച വിശ്രമവും ഇതിനുശേഷം തിരിച്ചവരാനുള്ള സമയവും ആവശ്യമാണ്. എല്ലുകള്‍ക്ക് പൊട്ടലില്ല എന്നത് ആശ്വാസകരമാണ്. ഇശാന്തിന് ഇപ്പോള്‍ നടക്കാന്‍ കഴിയും. ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേല്‍നോട്ടത്തില്‍ ഇശാന്ത് കഴിയുമെന്നും അറിയിച്ചിട്ടുണ്ട്. നവദീപ് സെയ്‌നി ആയിരിക്കും ഇശാന്തിന് പകരക്കാരനാവുകയെന്നാണ് സൂചന.

Story first published: Tuesday, January 21, 2020, 17:08 [IST]
Other articles published on Jan 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+