വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു വന്‍ തിരിച്ചടി, ഇഷാന്തിന് പരിക്ക്... രണ്ടാം ടെസ്റ്റിന് ഇല്ല?

ശനിയാഴ്ച മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരേ ശനിയാഴ്ച ആരംഭിക്കുന്ന നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു വന്‍ തിരിച്ചടി. പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കു പരിക്കു കാരണം രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്നു ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വലതു കണംകാലിനേറ്റ പരിക്ക് താരത്തെ വലയ്ക്കുന്നതായും രണ്ടാം ടെസ്റ്റില്‍ ഇഷാന്തിനു പകരം ഉമേഷ് യാദവ് പ്ലെയിങ് ഇലവനില്‍ എത്തിയേക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇഷാന്തിനു പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Ishant Sharma Doubtful For New Zealand vs India Second Test | Oneindia Malayalam
ishant

ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ ഇഷാന്ത് പങ്കാളിയായിരുന്നെങ്കിലും താരം പരിശീലനത്തിന് ഇറങ്ങിയില്ലെന്നാണ് വിവരം. നേരത്തേ പരിക്കുണ്ടായിരുന്ന അതേ ഭാഗത്തു തന്നെ വേദനയനുഭവപ്പെടുന്നതായി ഇഷാന്ത് ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു കഴിഞ്ഞതായി ക്രിക്ക് ബസ് പറയുന്നു. വ്യാഴാഴ്ച താരം നെറ്റ്‌സില്‍ 20 മിനിറ്റ് ബൗളിങ് പരിശീലനം നടത്തിയിരുന്നു.

ഇന്നു നടന്ന നെറ്റ് സെഷനിനിടെ സൈഡ് ലൈനില്‍ വച്ച് ഉമേഷുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും ബൗളിങ് കോച്ച് ഭരത് അരുണും ദീര്‍ഘനേരം സംസാരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. മറ്റു പ്രധാന പേസര്‍മാരായ ജസ്പ്രത് ബുംറയും മുഹമ്മദ് ഷമിയും വെള്ളിയാഴ്ച പരിശീലനത്തിന് ഇറങ്ങുകയും ചെയ്തിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച ഇരുവരും ഏറെ നേരെ പരിശീലനത്തിലേര്‍പ്പെട്ടിരുന്നു.

ഷെഫാലി ഇന്ത്യയുടെ 'സൂപ്പര്‍ വുമണ്‍'... 16കാരിക്ക് റെക്കോഡ്, ചരിത്രത്തില്‍ ഇതാദ്യംഷെഫാലി ഇന്ത്യയുടെ 'സൂപ്പര്‍ വുമണ്‍'... 16കാരിക്ക് റെക്കോഡ്, ചരിത്രത്തില്‍ ഇതാദ്യം

ഇഷാന്ത് പിന്‍മാറുകയാണെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു അത് കനത്ത ആഘാതമായി മാറും. കാരണം നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫോമിലുള്ള ബൗളര്‍ അദ്ദേഹമാണ്. വെല്ലിങ്ടണില്‍ ഇന്ത്യ പത്തു വിക്കറ്റിനു പരാജയപ്പെട്ട ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ഇഷാന്ത് അഞ്ചു വിക്കറ്റുമായി തിളങ്ങിയിരുന്നു.

Story first published: Friday, February 28, 2020, 11:38 [IST]
Other articles published on Feb 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X