Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന്ത് ശര്‍മ 200 വിക്കറ്റ് ക്ലബ്ബില്‍! ഹാപ്പി ബര്‍ത്ത് ഡേ ലംബൂ!!

ഇന്ത്യയുടെ ഉയരക്കാരന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിനെ പുറത്താക്കിയാണ് ഇഷാന്ത് ഈ നേട്ടം കൈവരിച്ചത്. 110 റണ്‍സെടുത്ത മാത്യൂസിനെ ഇഷാന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ലംബൂ എന്ന് വിളിപ്പേരുള്ള ഇഷാന്തിന്റെ അറുപത്തിയഞ്ചാം ടെസ്റ്റ് മത്സരമാണ് ഇത്.

സഹീര്‍ഖാന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ഇഷാന്ത് ശര്‍മ. സഹീറിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് ആക്രമണത്തെ നയിക്കുന്ന ഇഷാന്ത് ഈ പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൊളംബോയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ അഞ്ച് ശ്രീലങ്കന്‍ വിക്കറ്റുകളാണ് ഇഷാന്ത് പിഴുതെറിഞ്ഞത്.

ishant

ഇഷാന്ത് ശര്‍മയുടെ ഇരുപത്തേഴാം പിറന്നാളാണ് നാളെ (സെപ്തംബര്‍ 2). 65 ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഇഷാന്തിന് പിറന്നാളും 200 വിക്കറ്റും ഒന്നിച്ച് ലഭിച്ചത് ഇരട്ടിമധുരമായി. 76 ഏകദിനങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞ ഇഷാന്ത് 106 വിക്കറ്റുകളും വീഴ്ത്തി. ഐ പി എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് വേണ്ടിയാണ് ഇഷാന്ത് കളിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇതിഹാസ താരം റിക്കി പോണ്ടിങിനെ വരച്ച വരയില്‍ നിര്‍ത്തി പന്തെറിഞ്ഞാണ് ലംബു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയനായത്.

Story first published: Tuesday, September 1, 2015, 15:38 [IST]
Other articles published on Sep 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+