Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്നെ ഒഴിവാക്കിയ ഐപിഎല്‍ ടീമുകള്‍ക്ക് മറുപടിയുമായി ഇംഗ്ലണ്ടില്‍ നിന്നും ഇശാന്ത് ശര്‍മ

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രധാന ബൗളര്‍മാരിലൊരാളായ ഇശാന്ത് ശര്‍മയ്ക്ക് ഇംഗ്ലീഷ് കൗണ്ടിയില്‍ അഞ്ചുവിക്കറ്റ്. സസ്സെക്‌സിനുവേണ്ടി കളിക്കുന്ന ഇശാന്ത് വാര്‍വിക്ക്‌ഷെയറിനെതിരായ മത്സരത്തിലാണ് അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്നും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും വിക്കറ്റെടുത്ത് ഇശാന്ത് തിളങ്ങി.

മുന്‍ ഇംഗ്ലണ്ട് താരങ്ങളായ ജോനാഥന്‍ ട്രോട്ട്, ഇയാന്‍ ബെല്‍ തുടങ്ങിയവര്‍ ഇശാന്തിന്റെ പന്തേറിന്റെ ചൂടറിഞ്ഞു. മഴ കളിമുടക്കിയ മത്സരത്തില്‍ ഇശാന്തിന്റെ പ്രകടനം സസ്സെക്‌സിന് സമനില നേടിക്കൊടുത്തു. ജൂണ്‍ നാലുവരെ ഇശാന്ത് സസ്സെക്‌സിനുവേണ്ടി കളിക്കും. ജൂലായില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ നടത്തുന്ന പര്യടനത്തില്‍ ഈ ദില്ലി പേസറും ഇടംപിടിക്കുമെന്നാണ് കരുതുന്നത്.

ishantsharma

ഇത്തവണ ഇശാന്തിനെ ഐപിഎല്‍ ടീമുകളാരും ലേലത്തിനെടുത്തിരുന്നില്ല. പരിമിത ഓവര്‍ ക്രിക്കറ്റിലെ മോശം പ്രകടനമാണ് താരത്തിന് വിനയായത്. അടുത്തകാലത്തൊന്നും ഇന്ത്യയ്ക്കുവേണ്ടി ഏകദിന ടി20 ടീമുകളില്‍ കയറിപ്പറ്റാന്‍ കഴിയാത്തതും ഇരുപത്തിയൊമ്പതുകാരന് വിനയായി. ഇംഗ്ലണ്ടില്‍ നടത്തുന്ന മികച്ച പ്രകടനം ഇശാന്തിന് ഇന്ത്യയുടെ പര്യടനത്തില്‍ ഗുണം ചെയ്യുമെന്നുറപ്പാണ്. ഐപിഎല്ലിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കൗണ്ടിയില്‍ കളിക്കാനെത്തുന്നുണ്ട്.

Story first published: Thursday, April 19, 2018, 14:29 [IST]
Other articles published on Apr 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+