വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാത്രി ഉറങ്ങിയത് 40 മിനിറ്റ്; ടെസ്റ്റിലെ വമ്പന്‍ പ്രകടനത്തിനുശേഷം ഇശാന്ത് ശര്‍മ

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് തുണയായത് ഇശാന്ത് ശര്‍മയുടെ പ്രകടനം. ന്യൂസിലന്‍ഡ് ഇന്നിങ്‌സിലെ ആദ്യ മൂന്നു വിക്കറ്റും വീഴ്ത്തിയ ശര്‍മയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. നിര്‍ണായകമായ മൂന്നാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും വമ്പന്‍ കൂട്ടുകെട്ടിലേക്ക് നീങ്ങവെ ടെയ്‌ലറെ മടക്കി ഇശാന്ത് ഇന്ത്യയ്ക്ക് തിരിച്ചുവരവ് നല്‍കി.

പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് പര്യടനം അവതാളത്തിലായിരിക്കെ 72 മണിക്കൂര്‍ മുന്‍പാണ് താരം കായികക്ഷമത തെളിയിച്ച് ന്യൂസിലന്‍ഡിലെത്തുന്നത്. ഇന്ത്യന്‍ പ്രതീക്ഷയായി ഇശാന്ത് നന്നായി കളിക്കുകയും ചെയ്തു. എന്നാല്‍, പ്രകടനത്തില്‍ താന്‍ സന്തുഷ്ടവാനല്ലെന്ന് ഇശാന്ത് വ്യക്തമാക്കി. കഴിഞ്ഞ രണ്ടുദിവസമായി ഉറങ്ങിയിട്ട്. പ്രതീക്ഷിച്ച രീതിയില്‍ പന്തെറിയാനും കഴിഞ്ഞില്ല. ടീം പറഞ്ഞതുകൊണ്ടാണ് താന്‍ കളിക്കാനിറങ്ങിയതെന്നും ഇശാന്ത് വ്യക്തമാക്കി.

ishantsharma

ഇന്ത്യ- ന്യൂസിലാന്‍ഡ്: വഴിത്തിരിവായത് ആ വിക്കറ്റ് തന്നെ, ഇന്ത്യയെ തകര്‍ത്തു... ചൂണ്ടിക്കാട്ടി സോത്തിഇന്ത്യ- ന്യൂസിലാന്‍ഡ്: വഴിത്തിരിവായത് ആ വിക്കറ്റ് തന്നെ, ഇന്ത്യയെ തകര്‍ത്തു... ചൂണ്ടിക്കാട്ടി സോത്തി

കഴിഞ്ഞദിവസം രാത്രി 40 മിനിറ്റുമാത്രമാണ് ഉറങ്ങാനായതെന്നാണ് ഇശാന്ത് പറയുന്നത്. നന്നായി ഉറക്കം ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും. പരിക്കില്‍നിന്നും വളരെവേഗം രക്ഷപ്പെടാന്‍ കഴിഞ്ഞത് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ പിന്തുണകൊണ്ടാണ്. അവര്‍ നന്നായ കഠിനാധ്വാനം ചെയ്തു. ആറാഴ്ചയെങ്കിലും പരിക്ക് ഭേദമാകാന്‍ വേണ്ടിവരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അതിനുമുന്‍പുതന്നെ തിരിച്ചെത്താന്‍ കഴിഞ്ഞെന്നും ഇശാന്ത് പറഞ്ഞു.

ഇശാന്ത് മൂന്നുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിയും അശ്വിനും ഓരോ വിക്കറ്റുവീതവും വീഴ്ത്തി. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. നേരത്തെ ഇന്ത്യ 165 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 51 റണ്‍സിന് മുന്നിലാണ്. 5 വിക്കറ്റ് ശേഷിക്കെ മികച്ച ലീഡ് നേടിയാന്‍ ന്യൂസിലന്‍ഡിന് ഇന്നിങ്‌സ് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും.

Story first published: Saturday, February 22, 2020, 16:54 [IST]
Other articles published on Feb 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X