വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ശരിക്കും കൂളാണ്, 2013ന് ശേഷമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി ഇഷാന്ത് ശര്‍മ

മുംബൈ: ഇന്ത്യന്‍ ടീമിന്റെ സ്വന്തം 'തല'യാണ് എം.എസ് ധോണി. എതിരാളികളുടെ ഓരോ നീക്കവും ഒരുപടി മുന്നില്‍ക്കണ്ട് കരുക്കള്‍ നീക്കുന്ന ധോണി മൂന്ന് ഐസിസി കിരീടങ്ങാണ് ഇന്ത്യക്ക് സമ്മാനിച്ചത്. നായകനെന്ന നിലയില്‍ നിരവധി മത്സരങ്ങള്‍ അദ്ദേഹം ഇന്ത്യയെ അത്ഭുതപ്പെടുത്തി. തോല്‍വി മുഖത്തുനിന്ന് പല തവണ ഇന്ത്യയെ ഒറ്റയ്ക്ക് കൈപിടിച്ച് വിജയത്തിലേക്ക് നയിച്ചു. ടീം സമ്മര്‍ദ്ദത്താല്‍ തകര്‍ന്ന സന്ദര്‍ഭങ്ങളിലും അടിപതറാതെ അനായാസമായി ബാറ്റുചെയ്യുന്ന ധോണിയെ ആരാധകര്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കുന്നത് കേവലം അലങ്കാരം മാത്രമല്ല. കാരണം സമ്മര്‍ദ്ദത്തിനടിമപ്പെടാത്ത ക്യാപ്റ്റന്‍മാരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ധോണി. ഇപ്പോഴിതാ ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വിളിക്കുന്നത് ചുമ്മാതയല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പേസ് ബൗളറായ ഇഷാന്ത് ശര്‍മ. 2013ന് ശേഷമുള്ള ധോണിയുടെ കാര്യങ്ങള്‍ പങ്കുവെച്ചാണ് ഇഷാന്ത് അദ്ദേഹം കൂള്‍ മനുഷ്യനാണെന്ന് അഭിപ്രായപ്പെട്ടത്.

ആദ്യം ധോണിയോട് ഞാന്‍ സംസാരിക്കുന്നത് വളരെ കുറവായിരുന്നു. എന്നാല്‍ 2013ന് ശേഷം അദ്ദേഹത്തിനോട് സംസാരിക്കാന്‍ തുടങ്ങുകയും മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു ഇഷാന്ത്. യുവതാരങ്ങളോട് എത്ര സൗമ്യമായാണ് അദ്ദേഹം സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നത്. ഗ്രൗണ്ടില്‍ മാത്രമല്ല അദ്ദേഹത്തിന്റെ റൂമിലേക്ക് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാന്‍ അദ്ദേഹത്തിന് സമ്മതമായിരുന്നു. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുഹമ്മദ് സമിയോട് ചോദിക്കാം. അവനാണ് കൂടുതല്‍ ധോണിയുടെ റൂമില്‍ പോയിട്ടുള്ളത്. ക്രിക്കറ്റും ജീവിതവും അദ്ദേഹത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും ഇഷാന്ത് പറഞ്ഞു.

ishanthsharma-dhoni

2007ല്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനായിരിക്കെയാണ് ഇഷാന്ത് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ബൗളിങ് കുന്തമുനയാണ് ഇഷാന്ത്. ഇന്ത്യക്കുവേണ്ടി 97 ടെസ്റ്റില്‍ നിന്ന് 297 വിക്കറ്റും 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും 14ടി20യില്‍ നിന്ന് എട്ട് വിക്കറ്റുമാണ് ഇഷാന്തിന്റെ സമ്പാദ്യം. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇഷാന്ത് ഇന്ത്യന്‍ ജഴ്‌സിയില്‍ പരിമിത ഓവര്‍ കളിച്ചത്. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടാത്തതിനാല്‍ പരിമിത ഓവറില്‍ പുറത്താണെങ്കിലും വിദേശ മൈതാനങ്ങളിലെ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രധാന ആശ്രയം ഇഷാന്താണ്. അവസാന സീസണിലെ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാന്‍ ഇഷാന്തിന് സാധിച്ചിരുന്നു. 89 ഐപിഎല്ലില്‍ നിന്നായി 71 വിക്കറ്റാണ് ഇഷാന്തിന്റെ സമ്പാദ്യം. അതേ സമയം ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പിന്നാലെ ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ ധോണിയുണ്ടാകുമോയെന്നറിയാനുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഇപ്പോഴും സജീവമാണ് ധോണി.

Story first published: Saturday, July 4, 2020, 17:10 [IST]
Other articles published on Jul 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X