IND vs ENG: യുവതാരങ്ങളാണ് ഇന്ത്യയുടെ ശക്തി, എതിരാളികള്‍ വിറച്ച അഞ്ച് പ്രകടനങ്ങളിതാ
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അഞ്ചാം തീയ്യതി ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ട് കൂടുതല്‍ ഭയക്കുന്നത് ഇന്ത്യയുടെ യുവതാരങ്ങളുടെ മികവിനെയാണ്. ഏത് സാഹചര്യത്തില്‍ നിന്നും ടീമിനെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ കെല്‍പ്പുള്ള പ്രതിഭാശാലികളായ യുവതാരങ്ങള്‍ ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഇന്ത്യ എന്നും പ്രത്യേക ശ്രദ്ധ നല്‍കാറുമുണ്ട്. ഇംഗ്ലണ്ട് പരമ്പരയിലും ഇന്ത്യയുടെ യുവ പ്രതിഭകളുടെ പ്രകടനം പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമാവും. അത്തരത്തില്‍ ഇന്ത്യക്കുവേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച അഞ്ച് യുവതാര പ്രകടനങ്ങളിതാ.

ഇഷാന്ത് ശര്‍മ-2008ല്‍ ഓസ്‌ട്രേലിയക്കെതിരേ
തന്റെ ഉയരക്കൂടുതലിനെ നന്നായി മുതലാക്കുന്ന ഇഷാന്ത് കരിയറിന്റെ തുടക്ക സമയത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. എക്‌സ്ട്രാ ബൗണ്‍സിനൊപ്പം നല്ല വേഗവും നിറഞ്ഞ ഇഷാന്തിന്റെ പന്തുകള്‍ വിദേശ മൈതാനങ്ങളില്‍ ഇന്ത്യയുടെ വജ്രായുധമായിരുന്നു. 2008ല്‍ ഇഷാന്ത് ശര്‍മയുടെ ഓസ്‌ട്രേലിയക്കെതിരായ ബൗളിങ് പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. ഇന്ത്യയില്‍ നടന്ന നാല് മത്സര പരമ ്പരയില്‍ 15 വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്. ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ ഇഷാന്തായിരുന്നു. 2-0ന് ഇന്ത്യ ജയിച്ച പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് ഇഷാന്തിനായിരുന്നു. റിക്കി പോണ്ടിങ്ങിനെ ഇഷാന്ത് വിറപ്പിച്ച പരമ്പര കൂടിയായിരുന്നു അത്.

രോഹിത് ശര്‍മ -2007 ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ
നിലവിലെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നട്ടെല്ലാണ് രോഹിത് ശര്‍മ. ഹിറ്റ്മാന്‍ എന്ന പേരില്‍ ആരാധകര്‍ വാഴ്ത്തുന്ന രോഹിത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നിരയിലെ സജീവ സാന്നിധ്യമാണ്. 2007ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് യുവ രോഹിത് ഇന്ത്യയുടെ രക്ഷകനായത്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റിന് 34 എന്ന നിലയിലായിരുന്നു ഇന്ത്യ.യുവരാജ്,റോബിന്‍ ഉത്തപ്പ,എംഎസ് ധോണി എന്നിവരോടൊപ്പം കൂട്ടുകെട്ട് ഉണ്ടാക്കിയ രോഹിത് പുറത്താവാതെ 50 റണ്‍സുമായി ഇന്ത്യയെ 153 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. 116 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാവുകയും ചെയ്തു. കളിയിലെ താരമായത് രോഹിത് ശര്‍മയാണ്.

എംഎസ് ധോണി-2005ല്‍ പാകിസ്താനെതിരേ
2005ലെ പാകിസ്താനെതിരേ വിശാഖപട്ടണത്ത് നടന്ന ഏകദിനത്തില്‍ എം എസ് ധോണി നടത്തിയ വെടിക്കെട്ട് എന്നും ആരാധക മനസില്‍ നിലനില്‍ക്കുന്നതാണ്. 123 പന്തുകള്‍ നേരിട്ട് 148 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഷാഹിദ് അഫ്രീദിയാണ് അന്ന് കൂടുതല്‍ അടി മേടിച്ചത്. മത്സരത്തില്‍ 356 റണ്‍സ് ഇന്ത്യ നേടിയപ്പോള്‍ 298 റണ്‍സിന് പാകിസ്താന്‍ ഓള്‍ഔട്ടായി. ധോണിയുടെ കരിയറിലെ വഴിത്തിരിവായ പ്രകടനമായിരുന്നു ഇത്.

വാഷിങ്ടണ്‍ സുന്ദര്‍-2021ല്‍ ഓസ്‌ട്രേലിയക്കെതിരേ
ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തിലാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ രക്ഷകനായത്. ജഡേജയുടെ അഭാവത്തില്‍ അവസരം ലഭിച്ചപ്പോള്‍ നന്നായി മുതലാക്കാന്‍ സുന്ദറിനായി. 21കാരനായ താരം ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 62 റണ്‍സും സ്വന്തമാക്കി. ശര്‍ദുല്‍ ഠാക്കൂറുമായി 123 റണ്‍സാണ് ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത ്തത്. രണ്ടാം ഇന്നിങ്‌സില്‍ 22 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവും സുന്ദറിനായി.

മുഹമ്മദ് കൈഫ്-2002 നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനല്‍
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന നാറ്റ് വെസ്റ്റ് ഏകദിന പരമ്പരയിലെ ഫൈനലില്‍ മുഹമ്മദ് കൈഫ് നടത്തിയ പ്രകടനം ഇന്ത്യക്ക് മറക്കാനാവാത്തതാണ്. 326 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് മുന്നോട്ട് വെച്ചപ്പോള്‍ സൗരവ് ഗാംഗുലിയും സെവാഗും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. മധ്യനിരയില്‍ യുവരാജുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ കൈഫ് 75 പന്തില്‍ 87 റണ്‍സുമായി പുറത്താവാതെ നിന്ന് ഇന്ത്യക്ക് രണ്ട് വിക്കറ്റിന്റെ ആവേശ ജയവും സമ്മാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications