For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പാതി വഴിയില്‍ നീ എന്നെ ഉപേക്ഷിക്കുകയാണോ?'- ധോണി അന്ന് പറഞ്ഞത് പങ്കുവെച്ച് ഇഷാന്ത് ശര്‍മ

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ നായകനാണ് എംഎസ് ധോണി. ഇന്ത്യക്കുവേണ്ടി മൂന്ന് ഐസിസി കിരീടങ്ങളും നേടിയ അദ്ദേഹം 2020 ആഗസ്റ്റ് 15നാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് പിന്നീട് കളിച്ചിരുന്നത്. 2014ലെ മെല്‍ബണ്‍ ടെസ്റ്റിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ വിരമിക്കല്‍ ടെസ്റ്റില്‍ ധോണിയുമായുണ്ടായ അനുഭവം ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ.

'എംഎസ് ധോണി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് എനിക്ക് വളരെ വേദനയുണ്ടാക്കി. മെല്‍ബണ്‍ ടെസ്റ്റില്‍ ഓരോ സെക്ഷനിലും ഇഞ്ചക്ഷന്‍ എടുത്താണ് കളിച്ചത്. മഹിഭായ് വിരമിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ടീമിലെ ആര്‍ക്കും തന്നെ അതറിയില്ലായിരുന്നു. നാല് ദിനത്തില്‍ ചായക്ക് പിരിഞ്ഞപ്പോള്‍ ഇനി എനിക്ക് ഇഞ്ചക്ഷന്‍ എടുക്കാന്‍ സാധിക്കില്ലെന്ന് ഞാന്‍ മഹിഭായിയോട് പറഞ്ഞു.

സാരമില്ലെന്നും ഇനി പന്തെറിയേണ്ടെന്നും മഹി പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞു എന്റെ അവസാന ടെസ്റ്റില്‍ പാതി വഴിയില്‍ എന്നെ ഉപേക്ഷിക്കുകയാണോ?. എനിക്ക് പറഞ്ഞതെന്തെന്ന് മനസിലായില്ല. പിന്നീടാണ് അദ്ദേഹം വിരമിക്കല്‍ കാര്യം പറഞ്ഞത്. ഞാന്‍ സ്തംഭിച്ചു പോയി. അതുകേട്ടതോടെ ഞാന്‍ തുടര്‍ന്നും കളിക്കുകയാണെന്ന് പറഞ്ഞു. അതൊരു വല്ലാത്ത സംഭവമായിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് മഹിഭായ് വിരമിക്കുകയാണെന്നത് ഞാന്‍ മനസിലാക്കിയത്'-ഇഷാന്ത് പറഞ്ഞു.

ishantsharma-dhoni

ടെസ്റ്റിലെ ഇന്ത്യയുടെ പ്രധാന പേസ് ബൗളറാണ് ഇഷാന്ത് ശര്‍മ. ധോണിയുടെ കീഴില്‍ പരിമിത ഓവര്‍ മത്സരങ്ങളിലടക്കം ഇഷാന്തിന് അവസരം ലഭിച്ചിരുന്നു. 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണിയുടെ വിശ്വസ്തനായിരുന്ന ബൗളറായിരുന്നു ഇഷാന്ത്. പെട്ടെന്ന് ധോണിയുടെ വിരമിക്കല്‍ തീരുമാനം ആരാധകരെ മാത്രമല്ല സഹതാരങ്ങളെയടക്കം ഞെട്ടിച്ചുവെന്നാണ് ഇഷാന്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

'100 ടെസ്റ്റിനോട് അടുത്ത് കളിക്കാന്‍ മഹിഭായിക്ക് സാധിച്ചു. ടീമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആളായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടില്‍വെച്ച് 100 ടെസ്റ്റ് കളിക്കുകയെന്നത് തനിക്ക് പ്രധാനപ്പെട്ട കാര്യമല്ലെന്ന് മഹി പറഞ്ഞു. കാരണം സാഹയെ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. അതാവും പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ കാരമെന്നാണ് എനിക്ക് തോന്നുന്നതെന്നും ഇഷാന്ത് പറഞ്ഞു.

90 ടെസ്റ്റിലാണ് ധോണി കളിച്ചത്. 38.09 ശരാശരിയില്‍ 4876 റണ്‍സും അദ്ദേഹം നേടി. ഇതില്‍ 6 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 224 ആണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയില്‍ 21 ടെസ്റ്റ് ജയം ടീമിന് സമ്മാനിച്ച നായകനാണ് ധോണി.

Story first published: Wednesday, February 24, 2021, 14:25 [IST]
Other articles published on Feb 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+