Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ഇഷാന്ത് ശര്‍മ പാഠം പഠിക്കും: ആര്‍ അശ്വിന്‍

ല്ലി: അച്ചടക്കം ലംഘിച്ചതിന് ഐ സി സിയുടെ വിലക്ക് നേരിടുന്ന ഇഷാന്ത് ശര്‍മ ഇനി സ്വഭാവം മെച്ചപ്പെടുത്തുമെന്ന് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് പ്രതീക്ഷ. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇഷാന്ത് തന്റെ അതിരുകള്‍ ലംഘിച്ചു എന്ന് തന്നെയാണ് അശ്വിന്‍ കരുതുന്നത്. എന്ന് കരുതി ഇഷാന്തിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല - ശ്രീലങ്കന്‍ പര്യടനത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ അശ്വിന്‍ പറഞ്ഞു.

ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്നും വിലക്ക് നേരിടുന്ന ഇഷാന്തിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൊഹാലി ടെസ്റ്റില്‍ കളിക്കാനാകില്ല. വിലക്കിന് ശേഷം ഇഷാന്ത് ശക്തമായി തിരിച്ചുവരുമെന്ന് അശ്വിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഓരോരുത്തരും തങ്ങള്‍ക്ക് അനുയോജ്യമായ ശൈലിയില്‍ കളിക്കണം. അഗ്രസീവ് ആകാന്‍ വേണ്ടിയാണ് എല്ലാവരും കളിക്കുന്നത്. ചിലര്‍ക്ക് അത് ജന്മനാ ഉള്ള സ്വഭാവമാണ്. മറ്റ് ചിലര്‍ കൂടുതലായി പ്രകടിപ്പിക്കുന്നവരാണ്.

ravichandran-ashwin

സംഭവിക്കുന്ന കാര്യങ്ങളില്‍ നിന്നും പാഠം പഠിക്കുകയാണ് വേണ്ടത്. ഇഷാന്ത് അഗ്രസീവായത് കൊണ്ടാണ് ലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് തങ്ങള്‍ ജയിച്ചതെന്നും അശ്വിന്‍ പറഞ്ഞു. ഇഷാന്തിന്റെ ഭാഗത്തും പ്രശ്‌നമുണ്ട്. ഇഷാന്ത് അതിര് കടന്ന് പെരുമാറി. എന്ന് കരുതി അയാളുടെ മേല്‍ എല്ലാ കുറ്റവും ആരോപിക്കുന്നതില്‍ അര്‍ഥമില്ല. അഗ്രഷന്‍ കണ്‍ട്രോള്‍ ചെയ്ത് കൂടുതല്‍ അപകടകാരിയായി ഇഷാന്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ - ലങ്കന്‍ പര്യടനത്തിലെ മാന്‍ ഓഫ് ദ സീരിസ് ആയിരുന്നു അശ്വിന്‍.

Story first published: Thursday, September 10, 2015, 16:50 [IST]
Other articles published on Sep 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+