Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുരങ്ങന്റെ മുഖമാക്കി ഇശാന്ത് ശര്‍മ; ഗ്രൗണ്ടില്‍ വാക്കേറ്റം; ഓസീസ് ക്യാപ്റ്റന്‍ പരാതി നല്‍കിയേക്കും

ബെംഗളുരു: ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ രണ്ടാം ടെസ്റ്റിലും തോല്‍വിയിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ ടീമിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വിവാദങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ഭാഗത്തെയും താരങ്ങള്‍ തമ്മില്‍ പലതവണ വാക്കേറ്റമുണ്ടായി. പ്രത്യേകിച്ചും ഇന്ത്യന്‍ ബൗളര്‍മാര്‍ ആണ് പലപ്പോഴും പ്രകോപിതരായത്.

മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളര്‍മാര്‍ ഓരോ പന്തിലും വിക്കറ്റ് നേടുമെന്ന് തോന്നിച്ചെങ്കിലും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിലാണ് ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കാന്‍ രംഗത്തിറങ്ങിയത്. ഇശാന്ത് ശര്‍മ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു നേരെ കുരങ്ങന്റെ ചേഷ്ടകാണിച്ചത് വിവാദത്തിനിടയാക്കിയിട്ടുണ്ട്.

xishant-sharma-mocking-aussies

സംഭവത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച സ്മിത്ത് മാച്ച് റഫറിക്ക് പരാതി നല്‍കിയാല്‍ ഇശാന്തിന് ശിക്ഷ കിട്ടിയേക്കും. കളിക്കാരുടെ അതിരുവിട്ട പെരുമാറ്റം ഗ്രൗണ്ടില്‍ അമ്പയര്‍മാരുടെ ഇടപെടലിനും കാണമായി. ഇതാദ്യമായല്ല ഇന്ത്യയും ഓസ്‌ട്രേലിയയും ക്രിക്കറ്റ് ഗ്രൗണ്ടില്‍ വാക്കേറ്റവും വിവാദവും വരുത്തി വയ്ക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര വിവാദത്തില്‍ കലാശിക്കുന്നത് പതിവാണ്.

2007-08 സീസണില്‍ സ്പിന്നര്‍ ഹര്‍ഭജനുമായിട്ടുള്ള മങ്കിഗേറ്റ് വിവാദം കുപ്രസിദ്ധമാണ്. ഓസീസ് ബാറ്റ്‌സ്മാന്‍ സൈമണ്ട്‌സിനെ ഹര്‍ഭജന്‍ മങ്കിയെന്ന് വിളിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. അന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നെങ്കിലും ഭാഗ്യംകൊണ്ടാണ് കടുത്ത ശിക്ഷകിട്ടാതെ ഹര്‍ഭജന്‍ രക്ഷപ്പെട്ടത്. സമാനമായ സംഭവമാണ് ഗ്രൗണ്ടില്‍ അരങ്ങേറിയതെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്.

Story first published: Monday, March 6, 2017, 7:09 [IST]
Other articles published on Mar 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+