സെലക്ടര്‍മാരുടെ ഫോണ്‍ എടുത്തില്ല: ഇഷാന്ത് ശര്‍മ ടീമിന് പുറത്ത്, എന്നിട്ടെന്തുണ്ടായി?
ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ദില്ലി ടീമില്‍ ഇഷാന്ത് ശര്‍മയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. മിന്നുന്ന ഫോമില്‍ ഇന്ത്യയ്ക്ക് വേണ്ടി പന്തെറിയുന്ന ഇഷാന്തിന് ദില്ലി ടീമില്‍ ഇടം കിട്ടാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്‍ കാര്യം അറിഞ്ഞത് പിന്നെയാണ്. സെലക്ടര്‍മാര്‍ വിളിച്ചപ്പോള്‍ ഇഷാന്ത് ഫോണെടുത്തില്ലത്രെ. രഞ്ജി ട്രോഫി കളിക്കാന്‍ താനുണ്ടാകും എന്ന ഉറപ്പും ഇഷാന്ത് സെലക്ടര്‍മാര്‍ക്ക് നല്‍കിയില്ല.
തങ്ങള്‍ വിളിച്ചിട്ട് ഇഷാന്ത് ഫോണ്‍ എടുത്തില്ല എന്ന് ദില്ലി ടീം സെലക്ടര്‍ വിനയ് ലാംബയാണ് പത്രക്കാരോട് പറഞ്ഞത്. മെസേജ് അയച്ചതിനും മറുപടി കിട്ടിയില്ല. ഐ സി സി യുടെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഇഷാന്തിന് രഞ്ജി ട്രോഫി കളിക്കാമോ എന്ന കാര്യത്തിലും സംശയമുണ്ടായി. എന്നാല്‍ ദില്ലി ക്രിക്കറ്റ് അസോസിയേഷന്റെ ഈ മറുപടിയും വിവാദം കൂട്ടാനേ ഉപകരിച്ചുള്ളൂ.

എന്തൊരു അസംബന്ധമാണിത്
ദില്ലി ക്രിക്കറ്റ് അധികൃതരുടെ വാദം അസംബന്ധമാണ് എന്നാണ് ബി സി സി ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതിന് മുമ്പ് ഇത്തരം കാര്യം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ.

സെലക്ടര്‍മാരുടെ പണി എന്താണ്
സെലക്ടര്‍മാര്‍ കളിക്കാരെ ഫോണില്‍ വിളിച്ച് കളിക്കാനുണ്ടാകുമോ എന്ന് ചോദിക്കുമോ. അവര്‍ക്ക് കളിക്കാരെ തിരഞ്ഞെടുക്കേണ്ട പണിയേ ഉള്ളൂ. പരിക്കെന്തെങ്കിലും ഉണ്ടെങ്കില്‍ കളിക്കാര്‍ അസോസിയേഷനെ അറിയിക്കും. അതാണ് കീഴ്‌വഴക്കം.

പ്രശ്‌നം പരിഹരിച്ചു
എന്തായാലും രഞ്ജി ട്രോഫിക്കുള്ള ആദ്യ കളിക്ക് തന്നെ ഇഷാന്തിനെ ഉള്‍പ്പെടുത്തി ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രശ്‌നം പരിഹരിച്ചു. കളിക്കാനുള്ള സന്നദ്ധത ഇഷാന്ത് തങ്ങളെ അറിയിച്ചു എന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്.

സേവാഗും ടീമിലില്ല
ഹരിയാനയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ തീരുമാനിച്ച വീരേന്ദര്‍ സേവാഗിനെ ഒഴിവാക്കിയാണ് ദില്ലി ടീം പ്രഖ്യാപിച്ചിരിക്കുന്നത്. വെറ്ററന്‍ ഓള്‍റൗണ്ടര്‍ രജത് ഭാട്ടിയയും ടീമില്‍ ഇല്ല.

ഗംഭീര്‍ ക്യാപ്റ്റന്‍
ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് ദില്ലി ടീമിനെ നയിക്കുന്നത്. യുവ ബാറ്റ്‌സ്മാന്‍ ഉന്മുക്ത് ചന്ദാണ് വൈസ് ക്യാപ്റ്റന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications