Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോര്‍ഡിസില്‍ ഇശാന്ത് തകര്‍ക്കും; പക്ഷെ, ഒരു കാര്യം ചെയ്യണമെന്ന് മഗ്രാത്ത്

ലണ്ടന്‍: 'എതിരാളികളോടല്ല ഞങ്ങളുടെ മത്സരം, 22 യാര്‍ഡ് പിച്ചിനോടാണ്', ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര പുറപ്പെടുംമുന്‍പ് കോച്ച് രവി ശാസ്ത്രിയുടെ വാക്കുകള്‍ പറയും ടീമിന്റെ യഥാര്‍ത്ഥ വെല്ലുവിളി. എഡ്ജ്ബാസ്റ്റണില്‍ 31 റണ്‍ അകലെ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ഈ ആശങ്ക ഒരുപരിധി വരെ സത്യമായി. നാല് ബൗളര്‍മാരും, ക്യാപ്റ്റന്‍ വിരാട് കോലിയും ഒഴികെയുള്ള താരങ്ങളെല്ലാം 22 യാര്‍ഡ് പിച്ചിന്റെ ആഴങ്ങളില്‍ പതിച്ചു.

രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സില്‍ ആരംഭിക്കുമ്പോള്‍ നഴ്‌സറി എന്‍ഡ് മുതല്‍ പവലിയന്‍ എന്‍ഡിലേക്കുള്ള 8 അടി സ്ലോപ്പാണ് ഇന്ത്യക്ക് ഗുണകരമാകുക. ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഭവനത്തില്‍ ഈ ചരിവിനൊപ്പം ബൗളറും, ബാറ്റ്‌സ്മാനും അഡ്ജസ്റ്റ് ചെയ്യണം. ഉയരവും, ഇന്‍സ്വിംഗറും യോഗ്യതകളായുള്ള ഇശാന്ത് ശര്‍മയ്ക്ക് ഇതിന്റെ ഗുണം നന്നായറിയാം. നാല് വര്‍ഷം മുന്‍പ് ഇംഗ്ലീഷ് മധ്യനിരയിലെ ഏഴ് വിക്കറ്റുകള്‍ താരം നേടിയിരുന്നു. അന്ന് ആറ് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറിന്റെ സേവനം ഇക്കുറി ലഭ്യവുമല്ല.

ishantsharma

ലോകോത്തരമായ വേദിയില്‍ മൂന്ന് ടെസ്റ്റുകളില്‍ വെന്നിക്കൊടി പാറിച്ച ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്ത് ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പന്ത് കൃത്യം ലൈനില്‍ എറിയാന്‍ ബുദ്ധിമുട്ടുമെന്നതാണ് ഇതിന് കാരണം. പവലിയന്‍ എന്‍ഡില്‍ നിന്നും പന്തെറിയുന്നതാണ് തനിക്ക് ഇഷ്ടമെന്ന് മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.

ഇശാന്തും ആ തരത്തിലുള്ള ബൗളറാണ്. ഇംഗ്ലണ്ടില്‍ ഉപയോഗിക്കുന്ന ഡ്യൂക്‌സ് പന്ത് ബൗളര്‍മാരുടെ മികവ് പുറത്തെത്തിക്കും. ബര്‍മിംഗ്ഹാമിലെ ഇന്ത്യയുടെ മികവേറിയ പ്രകടനം ഈ പന്തുമായി താരങ്ങള്‍ യോജിപ്പിലെത്തിയെന്നതിന്റെ സൂചനയാണ്. ഇനി ലോര്‍ഡ്‌സിലെ ചെരിവ് കൂടി ഗുണകരമാക്കുകയാണ് വെല്ലുവിളി.

Story first published: Tuesday, August 7, 2018, 17:15 [IST]
Other articles published on Aug 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+