ലണ്ടന്‍: ബ്രസീലിന്റെ ഗോള്‍പോസ്റ്റില്‍ ജര്‍മനി അടിച്ചുകയറ്റിയത് പോലെ ഇഷാന്ത് ശര്‍മയുടെ വക ഒന്നിന് പുറകെ ഒന്നായി ഏഴ് വെടിയുണ്ടകള്‍. അതോടെ തകര്‍ന്നുപോയി ക്രിക്കറ്റ് കളിയുടെ അപ്പോസ്തലന്മാരായ ഇംഗ്ലണ്ട്. അതും ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍.
ഗ്രൗണ്ടിന് സമമായി പുല്ല് നിര്‍ത്തി ഇന്ത്യയ്ക്ക് ഫാസ്റ്റ് ട്രാക്ക് നല്കിയ ഇംഗ്ലണ്ട് ശരിക്കും വെള്ളം കുടിച്ചു. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന് പറഞ്ഞപോലായി ഇംഗ്ലണ്ട്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിന് മേല്‍ പൂണ്ടുവിളയാടിക്കളഞ്ഞു.
എന്നാല്‍ ലോര്‍ഡ്സ് ഇന്ത്യയ്ക്ക് ഭാഗ്യമൈതാനമായി. മൂന്ന് വര്‍ഷത്തിന് ശേഷം വിദേശമണ്ണില്‍ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് വിജയം കൊണ്ടുവന്ന ലോര്‍ഡ്സ്, ഇന്ത്യന്‍ ടീം 28 വര്‍ഷത്തിന് ശേഷമാണ് ലോര്‍ഡ്സില്‍ കളി ജയിക്കുന്നത്. ലോര്‍ഡ്സിലെ മായക്കാഴ്ചകളിലേക്ക്.